ബിഗ് ബോസിലൂടെ പ്രണയത്തിലായ പേളിയും ശ്രീനിഷും കഴിഞ്ഞ മാസം വിവാഹിതരായി. മിനിസ്‌ക്രീനിലെ പ്രണയനായകനാണ് ശ്രീനിഷ്. കൊച്ചിയിലെ ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയായാണ് പേളിയും ശ്രീനിയും പാലക്കാട് ഹൈന്ദവ ആചാര പ്രകാരവും വിവാഹ ചടങ്ങുകള്‍ നടത്തിയിരുന്നു.
സാരിയും മുല്ലപ്പൂവും തുളസിമാലയുമൊക്കെയായി കേരളീയ വേഷത്തില്‍ ആയിരുന്നു പേളി. നിലവിളക്കുമായി ശ്രീനിയുടെ അമ്മ പേളിയെ സ്വീകരിക്കുന്നതും ഇരുവരും വീട്ടിലേക്ക് കയറുന്നതുമായ രംഗങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിയും ശ്രീനിയും. ഇരുവരും വീട്ടുകാര്‍ക്കൊപ്പം അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Post Your Comments