മലയാളത്തിന്റെ മഹാനടൻ പത്മഭൂഷൺ മോഹൻലാൽ ഇന്ന് ഗുരുവായൂരപ്പന്റെ നിർമാല്യ ദർശനത്തിനായ് പുലർച്ചെ 3 മണിക്ക് അമ്പലത്തിൽ വന്നു …… കാലവർഷത്തിന്റെ കാർമേഘങ്ങൾ താഴെക്കിറങ്ങുവാൻ കാത്തു നില്ക്കുമ്പോൾ കരുണാമയനെ കൺകുളിർക്കെ കാണുവാൻ മോഹൻലാലെത്തിയത് ഭക്തരിൽ കാലവർഷ പീയുഷം ചൊരിഞ്ഞു
കുറെ കാലങ്ങളായുള്ള ലാലേട്ടന്റെ ആഗ്രഹമായിരുന്നു ഭഗവാന്റെ നിർമാല്യവും, വാകച്ചാർത്തും കൺ നിറയെ കാണുക എന്നത് ” ”സമയവും, സന്ദർഭവും ഒത്ത് ചേർന്ന് വന്നപ്പോൾ ഒരു മയിൽപ്പീലിക്കു വേണ്ടി അദ്ദേഹവും പ്രാർത്ഥിക്കുകയായിരുന്നു. കൊടിമരത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള ലക്ഷമിനരസിംഹത്തിന്റെ മനോഹര ചിത്രം മോഹൻലാൽ സമർപ്പിച്ചതാണ്”.
വൈക്കം വിശ്വനാഥൻ എന്ന വലിയൊരു ചിത്രകാരൻ തയ്യാറാക്കിയ ചിത്രം ഭഗവാന്റെ മുന്നിൽ കണ്ടപ്പോൾ നടന വിസ്മയത്തിന് ചിത്രത്തിന്റെ മഹത്വം മനസ്സിൽ മന്ദാര പൂ പോലെ നൈർമല്യമായി ””…നിർമാല്യവും, വാകചാർത്തും തൊഴുത് ഭഗവതിയെ വലം വെച്ച് ഗോപുരത്തിൽ എത്തിയപ്പോൾ ആടിയ എണ്ണയും, തീർത്ഥവും, അഡ്മിനിസ്ട്രറ്റർ ശിശിർ അദ്ദേഹത്തിനു നല്കി ……. ഭഗവാന്റെ കളഭം നെറ്റിയിലണിഞ്ഞപ്പോൾ ആ മുഖത്തിന്റെ പ്രകാശം അവിടമാകെ പരക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ കൂടെ ക്യാമറമാൻ ഷാജി, സിദ്ധു പനക്കൽ, ലിജു, അനിൽ എന്നിവർ ഉണ്ടായിരുന്നു. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയുടെ ഷൂട്ടിംഗ് എടപ്പാൾ ഭാഗത്ത് നടക്കുകയാണ്. ദേവസ്വം മെമ്പർ പ്രശാന്ത്, ഐ.ശ്രിധരൻ, ജിതേഷ് പണിക്കർ എന്നിവർ മോഹൻലാലിനെ അനുഗമിച്ചിരുന്നു.
Post Your Comments