അഭിനയത്തിന് പുറമേ മത്സ്യവില്‍പ്പനയും പ്രശസ്ത സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സ്വന്തമായി മീന്‍ കറി കച്ചവടവും അദ്ദേഹത്തിനുണ്ട്. ധര്‍മ്മജനും സുഹൃത്തുക്കളും ചേര്‍ന്നാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബ് സ്ഥാപിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷം ചേര്‍ത്ത മീനുകള്‍ക്ക് പകരം നല്ല പിടയ്ക്കുന്ന മീനുകള്‍ ഫ്രഷായിട്ട് നാട്ടുകാര്‍ക്ക് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ആരംഭിച്ചത്.
എന്നാല്‍ ഇപ്പോള്‍ സിനിമയേയും ഫിഷ് ഹബ്ബിനെയും പരസ്പരം ബന്ധിപ്പിക്കുകയാണ് ധര്‍മ്മജന്‍. വേനല്‍ക്കാല പ്രത്യേക ഓഫര്‍ എന്ന് പേരിട്ടിരിക്കുന്ന ഓഫറിലൂടെ മീന്‍ വാങ്ങിയാല്‍ ജയറാം നായകനായ ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍’ എന്ന സിനിമയുടെ ടിക്കറ്റാണ് ലഭ്യമാക്കുന്നത്. ഇന്ന് മുതല്‍ നാല് ദിവസത്തേക്കാണ് ഓഫര്‍ നിലനില്‍ക്കുക. 500 രൂപയ്‌ക്കോ അതിന് മുകളിലോ വിലയ്ക്ക് മീന്‍ വാങ്ങുമ്പോള്‍ ജയറാമിന്റെ സിനിമയുടെ ഒരു ടിക്കറ്റ് നല്‍കുമെന്നാണ് ധര്‍മ്മജന്‍ പ്രഖ്യാപിക്കുന്നത്. 750 രൂപയ്‌ക്കോ അതിന് മുകളിലോ വിലയ്ക്ക് മീന്‍ വാങ്ങുമ്പോള്‍ 2 ടിക്കറ്റും, 1000 രൂപയ്ക്കും അതിന് മുകളിലും വാങ്ങുമ്പോള്‍ മൂന്ന് ടിക്കറ്റുമാണ് നല്‍കുക എന്നാണ് ധര്‍മ്മജന്‍ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് ധര്‍മ്മജന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ ധര്‍മ്മജന്റെ പോസ്റ്റ് വന്നതിന് പിന്നാലെ പരിഹാസവുമായി ആരാധകരും എത്തി. കച്ചവടം ഇല്ലാത്ത ധര്‍മ്മജന് മീന്‍ വില്‍ക്കാന്‍ വേണ്ടിയാണോ, അതോ ആളു കയറാത്ത ജയറാമിന്റെ സിനിമയ്ക്ക് ആളെ കയറ്റാന്‍ വേണ്ടിയാണോ ഈ ഓഫറെന്നാണ് പലരും ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴെ ചോദിക്കുന്നത്. ‘മാസ് കൂളിന് ഇത്രയും ദാരിദ്രമോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ധര്‍മ്മജനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വൈറസിന്റെ ടിക്കറ്റ് തന്നാല്‍ മീന്‍ വാങ്ങാമെന്ന് ഒരാള്‍ പറഞ്ഞു. ‘സിനിമ ടിക്കറ്റുമായിട്ട് വന്നാല്‍ മീന്‍ തരുമോ?’ എന്നാണ് മറ്റൊരാളുടെ ചോദ്യം.
Post Your Comments