GeneralLatest News

ടീഷര്‍ട്ടും ബര്‍മൂഡയും ധരിച്ച ആളായിരുന്നു വണ്ടിയോടിച്ചത്, അപകടത്തിന് ശേഷം അയാളോട് സംസാരിച്ചിരുന്നു, ബാലഭാസ്‌കര്‍ ജുബ്ബയായിരുന്നു ധരിച്ചത്; ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ബാലഭാസ്‌കര്‍ പിന്‍സീറ്റിനിടയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഡ്രൈവര്‍ അര്‍ജ്ജുന് എതിരായി കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നുണ്ട്.. അപകടം നടന്നപ്പോള്‍ ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നാണ് ദൃക്സാക്ഷിയായ വര്‍ക്കല സ്വദേശി നന്ദു പറയുന്നു. പ്രവാസിയായ സഹോദരനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി തിരികെ വരുന്നതിനിടയിലായിരുന്നു നന്ദു കാര്‍ അപകടത്തില്‍പ്പെട്ട്ത് കാണുന്നത്.

നന്ദു പറയുന്നതിങ്ങനെ…, ഓടിവന്നപ്പോള്‍ ബാക്ക് സീറ്റില്‍ ഒരാള്‍ രണ്ട് സീറ്റുകള്‍ക്കിടയില്‍ കിടക്കുന്നത് കണ്ടു. പിന്നീടാണ് മുന്നോട്ട് നോക്കിയപ്പോള്‍ കുഞ്ഞിനേയും സൈഡില്‍ ഇരുന്ന ലക്ഷ്മിയെയും കാണുന്നത്. പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വാതിലിന്റെ ഗ്ലാസ് പൊളിക്കാന്‍ നോക്കി, പകുതിയായപ്പോഴേക്കും ഗ്ലാസ്സ് പൊട്ടി, ഉടനെ തന്നെ കൈ അകത്തേയ്ക്കിട്ട് ലോക്ക് മാറ്റി വാതില്‍ തുറന്ന് കുഞ്ഞിനെ എടുത്ത് തിരിഞ്ഞപ്പോഴേക്കും ഹൈവേയില്‍ നൈറ്റ് പട്രോളിംഗിന് നിന്ന പോലീസുകാര്‍ വന്ന് കുഞ്ഞിനെ വണ്ടിയില്‍ കയറ്റി കൊണ്ടുപോയി.

ബാലഭാസ്‌കര്‍ പിന്‍സീറ്റിനിടയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. ടീഷര്‍ട്ടും ബര്‍മുഡയും ഇട്ട ആളായിരുന്നു വണ്ടിയോടിച്ചത്. ലക്ഷ്മി സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടായിരുന്നെന്നും നന്ദു പറഞ്ഞു. നല്ല വണ്ണമുള്ള ആളായിരുന്നു വണ്ടിയോടിച്ചത്. ഡ്രൈവര്‍ക്ക് ബോധമുണ്ടായിരുന്നുവെന്നും നന്ദു പറയുന്നു. ബാലഭാസ്‌കര്‍ക്ക് അനക്കമില്ലായിരുന്നു. അപകടത്തിന്റെ പ്രതീതി തന്നെയായിരുന്നു ഞങ്ങള്‍ കണ്ടതെന്നും നന്ദു പറയുന്നു. ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്ന ആളിന് നല്ല ബോധമുണ്ടായിരുന്നു. അയ്യാളുടെ താന്‍ സംസാരിക്കുകയും ചെയ്തുവെന്ന് നന്ദു പറയുന്നു. കാല് എടുത്ത് മാറ്റണം വേദനിക്കുന്നു…പുറത്തേയ്ക്ക് ഇറങ്ങാന്‍ കഴിയുന്നില്ലെന്ന് അയ്യാള്‍ പറഞ്ഞു. പിന്നീടാണ് അയ്യാളുടെ സീറ്റ് ബെല്‍റ്റ് മാറ്റി ചാരിയിരിക്കുന്ന സീറ്റ് പുറകിലേയ്ക്ക് നീക്കി ഇടത് സൈഡിലെ ഡോര്‍ വഴിയാണ് അയ്യാളെ പുറത്തേയ്ക്ക് എടുത്തത്. അപ്പോഴും പിന്നിലെ സീറ്റുകള്‍ക്കിടയില്‍ ഒരാള്‍ കിടക്കുന്നുണ്ടായിരുന്നു. ബാലഭാസ്‌ക്കര്‍ ജുബ്ബപോലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നും,ഡ്രൈവിങ് സീറ്റില്‍ ഇരുന്നയാള്‍ ടീഷര്‍ട്ടും ബര്‍മുഡയുമായിരുന്നു ധരിച്ചിരുന്നതെന്നും അടയാള സഹിതം നന്ദു വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button