
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ സെക്രട്ടറി ശീതള്‍ ജെയ്ന്‍ അന്തരിച്ചു (70). കഴിഞ്ഞ നാല്പതു വര്‍ഷമായി ബച്ചന്റെ സന്തത സഹചാരിയായിയായിരുന്നു ശീതള്‍.
ബച്ചന്‍ നായകനായ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവുകൂടിയാണ് ശീതള്‍ ജെയ്ന്‍. സംസ്‌കാരവും അനുബന്ധ ചടങ്ങുകളും പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടന്നു.
” എന്റെ ജോലിയുടെ ഭാരങ്ങള്‍ 40 വര്‍ഷത്തോളം അദ്ദേഹം ചുമന്നു. ആത്മാര്‍ഥതയുടെയും വിനയത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമായിരുന്നു അദ്ദേഹം.ഇന്ന് ഞാന്‍ അദ്ദേഹത്തെ യാത്രയാക്കുകയാണ്”- ബച്ചന്‍ ജീതലിന്റെ വിയോഗത്തില്‍ വേദനയോടെ കുറിച്ചു
Post Your Comments