GeneralLatest NewsMollywood

ഈ മലയാളി നായികമാര്‍ മതം മാറാന്‍ കാരണം പ്രണയം!!

2014 ലാണ് താന്‍ മുസ്ലീം മതം സ്വീകരിച്ച കാര്യം മോണിക്ക പത്രസമ്മേളനത്തിലൂടെ അറിയിച്ചത്

നടിമാരുടെ ജീവിതകഥകള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംഷയാണ്. പ്രണയം, വിവാഹം എന്നിവയ്ക്ക് വേണ്ടി അഭിനയം പോലും ഉപേക്ഷിച്ച താരങ്ങളുണ്ട്. അതുപോലെ പ്രണയ ജീവിതത്തിനായി മതം മാറിയ നായികമാരും നിരവധിയാണ്. അവരില്‍ ചിലരെ പരിചയപ്പെടാം.

നടന്‍ പ്രഭുദേവയുമായി പ്രണയത്തില്‍ ആയതിനു പിന്നാലെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് മാറിയത്. ഹിന്ദു മതം സ്വീകരിച്ചതോടെ നയന്‍താര എന്ന തന്റെ സിനിമാ പേര് താരം ഔദ്യോഗികമായി സ്വീകരിച്ചു. പ്രഭുദേവയുമായി പിരിഞ്ഞ താരം ഇപ്പോള്‍ സംവിധായകന്‍ വിഘ്നേശ് ശിവയുമായി പ്രണയത്തിലാണ്.

2014 ലാണ് താന്‍ മുസ്ലീം മതം സ്വീകരിച്ച കാര്യം മോണിക്ക പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. മോണിക്കയുടെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യനുമാണ്. മുസ്ലീം മതത്തോടുള്ള താത്പര്യം കൊണ്ടാണ് താന്‍ മതം മാറിയതെന്ന് താരം പറഞ്ഞു. എന്നാല്‍ മാലിക് എന്നയാളെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് മോണിക്ക മുസ്ലീം മതം സ്വീകരിച്ച് റഹീമയായി മാറിയതെന്നും വാര്‍ത്തകളുണ്ട്

സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തിന് വേണ്ടി ഹിന്ദുമതം സ്വീകരിച്ച താരമാണ് ലിസി. താരം ലക്ഷ്മി എന്ന് പേര് മാറ്റുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം ലിസി ലക്ഷ്മി എന്നാണ് ഇപ്പോള്‍ നടി അറിയപ്പെടുന്നത്.

തൊണ്ണൂറുകളില്‍ നായികയായി തിളങ്ങിയ ജോമോള്‍ എന്ന നായികയെ ഓര്‍മ്മയില്ലേ. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്യാന്‍ വേണ്ടി ജോമോള്‍ ഹിന്ദു മതം സ്വീകരിച്ചു. ഗൗരി എന്നാണ് ഹിന്ദുമത ആചാരപ്രകാരം താരത്തിന്റെ ഇപ്പോഴത്തെ പേര്.

മാതു ക്രിസ്തു മതം സ്വീകരിച്ച താരമാണ് മാതു. ഡോ. ജേക്കബിനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് താരം മതം മാറിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button