പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും കഥ പറയുന്ന ഇഷ്‌കിന് തിയേറ്ററില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കഥയുടനീളം നിറഞ്ഞാടിയ സച്ചിയേയും വസുധയേയും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. ഇഷ്‌കിന് മികച്ച പ്രതികരണം ലഭിക്കുന്വോള്‍ ഞാനും വസുധയും തമ്മില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ബന്ധവുമില്ലെന്ന് ആന്‍ ശീതള്‍ പറയുന്നു.
പക്ഷേ പറഞ്ഞു വരുമ്പോള്‍ എവിടെയങ്കിലും എന്തെങ്കിലുമൊക്കെയുണ്ടാകാം. സിനിമയിലെ പല സീനുകളും പക്ഷേ അപരിചിതമല്ല. നമ്മളും ജീവിക്കുന്നത് ഈ സമൂഹത്തില്‍ തന്നെയാണല്ലോ. പലപ്പോഴായിട്ട് പലരും നേരിടുന്ന പ്രശ്നങ്ങളൊക്കെ സിനിമയില്‍ കൊണ്ടു വന്നിട്ടുണ്ട്. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ബന്ധം ഈ സിനിമയില്‍ നിന്നും കണ്ടെത്താനാകും. ഇതിലൊട്ടും ഭാവനയില്ല, റിയലിസ്റ്റിക് സിനിമ തന്നെയാണെന്നും ശീതള്‍ പറയുന്നു. എന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായിരിക്കും ഇതെന്ന് പറയാനാണിഷ്ടം. ഇഷ്‌ക് എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സാമൂഹികമായ ഇന്നത്തെ അവസ്ഥ പറയുന്നുണ്ടെങ്കില്‍ കൂടിയും എന്റര്‍ടെയ്‌മെന്റിനുള്ള ഇടങ്ങള്‍ ആവോളം സിനിമയിലുണ്ടെന്നും ശീതള്‍ പറഞ്ഞു.
Post Your Comments