![](/movie/wp-content/uploads/2019/06/vinay-fort.jpg)
വിനയ് ഫോര്‍ട്ട് എന്ന നായകനെ ആരും മറന്ന് കാണില്ല. സ്വഭാവ നടനായും കൊമേഡിയനായും പ്രേക്ഷകരെ കൈയ്യിലെടുത്ത നടന്‍ മലയാളികള്‍ക്ക് പ്രിയങ്കരനാണ്. വിനയ് നായകനാകുന്ന തമാശ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വിനയിന്റെ കഥാപാത്രത്തിനും സിനിമയ്ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. അതിനിടെ കുറച്ച് നാളുകളായി സിനിമയില്‍ ഇല്ലാതിരുന്നതിന്റെ കാരണം നടന്‍ വെളിപ്പെടുത്തുന്നു.
അഭിനയം തുടങ്ങിയ കാലം മുതല്‍ അതിജീവനത്തിനായി അഭിനയിക്കുന്ന ഒരു കലാകാരനാണ് ഞാന്‍. കുറച്ചു നാള്‍ അഭിനയത്തില്‍ നിന്നു മാറി നിന്നാല്‍ ആളുകള്‍ മറക്കും എന്ന ഭയം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് വരുന്ന സിനിമകളിലൊക്കെ അഭിനയിച്ചു. അതില്‍ നല്ലതും മോശവും ഏറെ അഭിനന്ദനം നേടിത്തന്നവയും ഒക്കെ ഉണ്ടായിരുന്നു. തമാശയിലെ വേഷം എന്നെ തേടിയെത്തിയതോടെ അതിജീവനം എന്ന ഭയം ഇല്ലാതായി. തമാശ ചിത്രീകരണം തീരുന്നതുവരെ വേറൊരു ചിത്രവും ചെയ്യേണ്ടെന്നു തീരുമാനിച്ചത് അതുകൊണ്ടാണ്. തമാശ പ്രേക്ഷകര്‍ മികച്ച രീതിയില്‍ സ്വീകരിച്ചതോടെ വേഷങ്ങളുടെ കാര്യത്തില്‍ കുറച്ചൊക്കെ തിരഞ്ഞെടുക്കലുകള്‍ സാധ്യമാകുമെന്നാണു വിശ്വാസം. അതുകൊണ്ട് ഇനി കഥാപാത്രങ്ങള്‍ തിരഞ്ഞ് മാത്രമേ എടുക്കൂവെന്നും നടന്‍ പറഞ്ഞു.
Post Your Comments