GeneralLatest News

കര്‍ണന്റെ പേരില്‍ തട്ടിപ്പിന് നീക്കം; മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്ക് സംവിധായകന്‍ ആര്‍ എസ് വിമല്‍ പരാതി നല്‍കി

ചെന്നൈ ആസ്ഥാനമായുള്ള ആര്‍.എസ് വിമല്‍ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള impact ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്

വിക്രത്തെ നായകനാക്കി തയ്യാറാക്കുന്ന പുതിയ സിനിമയാണ് കര്‍ണന്‍. ഈ ചിത്രത്തിന്റെ പേരില്‍വന്‍ തട്ടിപ്പ് നടക്കാന്‍ നീക്കമുണ്ടെന്ന് അറിയിച്ച് സംവിധായകന്‍ വിമല്‍ രംഗത്ത്. ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്ക് സംവിധായകന്‍ ആര്‍ എസ് വിമല്‍ പരാതി നല്‍കി. മിടേഷ് നായിഡു എന്നയാള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

കര്‍ണന്‍ സിനിമയുടെ വ്യാജപേജുകള്‍ വഴി പുതുമുഖ താരങ്ങളെ ആവശ്യമുണ്ടെന്ന് കാട്ടി ഇവര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്നതും സന്ദേശങ്ങള്‍ അയയ്ക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ആര്‍.എസ് വിമല്‍ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള impact ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരോട് നമ്പര്‍ നല്‍കാന്‍ സംഘം ആവശ്യപ്പെടുകയും തുടര്‍ന്ന് കാസ്റ്റിംഗ് ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തുന്ന ആള്‍ ഈ നമ്പറിലേക്ക് വിളിക്കുകയും ചെയ്യും. പിന്നീട് വിളിക്കുന്നവരുടെ വിശ്വാസം പിടിച്ച് പറ്റി പണം കൈപ്പറ്റുകയാണ് ചെയ്യുന്നത്.

പരസ്യം ശ്രദ്ധയിക്കപ്പെട്ട മുംബൈ സ്വദേശിനി സിമ്രാന്‍ ശര്‍മ്മ എന്ന യുവതി അപേക്ഷ നല്‍കിയിരുന്നു. ഫോണിലൂടെയുളള അഭിമുഖത്തിന് ശേഷം ഇവരെ പ്രധാന നായികയുടെ വേഷത്തില്‍ തിരഞ്ഞെടുത്തുവെന്ന് അറിയിച്ചു. താമസ ചെലവായി രണ്ടുലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. പല തവണയായി സിമ്രാന്റെ സഹോദരന്‍ ഗൗരവിനെ ബന്ധപ്പെടുന്ന സംഘം സഹോദരിയുടെ റോള്‍ നഷ്ടമാകാതെയിരിക്കാന്‍ ഉടനെ ഒരു ലക്ഷം രൂപ അടയ്ക്കണം എന്ന് പറഞ്ഞെങ്കിലും അന്വേഷണത്തില്‍ തട്ടിപ്പ് മനസ്സിലാക്കിയ ഗൗരവ് വിവരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button