GeneralMollywood

പൃഥ്വിക്കും ധർമജനുമൊപ്പം സ്റ്റൈലൻ ലുക്കില്‍ സൂപ്പര്‍താരം; താരത്തിന്റെ മാറ്റത്തില്‍ അമ്പരന്ന് ആരാധകര്‍

കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രദേര്‍സ് ഡേ’.

പൃഥ്വിരാജ് നായകനാകുന്ന ബ്രദേർസ് ഡേയിൽ കൂളിങ് ഗ്ലാസും ധരിച്ച് ചെത്തുലുക്കില്‍ നില്‍ക്കുന്ന താരത്തെ കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകര്‍. യുവനടനായി മാറിയ ഈ സുന്ദരന്‍ ആരെന്ന അന്വേഷണത്തിലാണ് പ്രേക്ഷകര്‍.

എന്നാല്‍ മഡോണയ്ക്കും പൃഥ്വിക്കും ധർമജനുമൊപ്പം സ്റ്റൈലൻ ലുക്കില്‍  നിൽക്കുന്നത് വിജയരാഘവനാണ്. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ താരമാണ് വിജയ രാഘവന്‍. അച്ഛന്‍ വേഷങ്ങളിലും വില്ലനായും തിളങ്ങിയ താരത്തിന്റെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രദേര്‍സ് ഡേ’. സിനിമയിലെ താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button