പാര്‍വ്വതിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മനു അശോകന് സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞെത്തിയ ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ സാമ്പത്തിക വരുമാനം ഉണ്ടാക്കി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് ഉയരെ. കൊച്ചിന് മള്‍ട്ടിപ്ലെ്ക്സില്‍ നിന്നും ഒരു കോടിയ്ക്ക് മുകളില്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ കേരള ബോക്സോഫീസിലെ വരുമാനം എത്രയാണെന്നുള്ളത് ഇനിയും വ്യക്തമല്ല.
ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായി എത്തിയ ചിത്രത്തിന് ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാര്‍വ്വതിയുടെ സിനിമകളെ പരാജയപ്പെടുത്തുന്ന ചില പ്രവണതകള്‍ അടുത്ത കാലത്തായി കണ്ട് വന്നിരുന്നു. ഇതോടെ ആശങ്കകളോടെയാണ് ഏപ്രില്‍ 26 ന് ഉയരെ തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ സിനിമയ്ക്ക് ലഭിച്ചത് വമ്പന്‍ സ്വീകരണമായിരുന്നു. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രത്തിന് പോസീറ്റിവ് റിവ്യു വന്നു. പിന്നാലെ സിനിമ കാണാന്‍ പ്രേക്ഷകരുടെ ഒഴുക്കായിരുന്നു. ഇത് ചിത്രത്തിന്റെ സാമ്പത്തിക വരുമാനത്തിന് വന്‍ മുതല്‍കൂട്ടായി മാറി.
Post Your Comments