ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത താരമാണ് തപ്സി പന്നു. നായിക നിരയില്‍ ശക്തമായ താരങ്ങളുടെ പട്ടികയിലും തപ്സി പന്നു മുന്‍നിരയിലാണ്. ചെറിയ ചിത്രങ്ങളിലൂടെയാണ് തപ്സി തന്റെ കരിയര്‍ സ്റ്റാര്‍ട്ട് ചെയ്തത്. കുറേ നാളുകള്‍ക്ക് ശേഷമാണ് മുന്‍നിര നായികമാരിലേക്കെത്തിയത്. ഇപ്പോഴിതാ കരിയറിന്റെ ആരംഭകാലത്ത് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടി.
‘എനിക്ക് ഏറ്റവും പ്രശ്നം നേരിട്ടത് ഒരു വീട് കിട്ടാനായിരുന്നു. തനിച്ച് താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല. അഞ്ഞൂറ് രൂപ വരെ മുടക്കി അവര്‍ ഞങ്ങളെ തിയേറ്ററില്‍ കാണും, ഞങ്ങളുടെ ലൈവ് ഷോകള്‍ കാണാനും വരും. പക്ഷെ അതേ സ്ഥലത്ത് ഞങ്ങളെ താമസിപ്പിക്കാന്‍ അവര്‍ക്ക് സമ്മതമല്ല. ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അവര്‍ക്ക് വിശ്വാസമില്ലാത്തതാണ് കാരണം. ഇപ്പോള്‍ ഹൈദ്രാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്സി താമസിക്കുന്നത്.
Post Your Comments