
അമിതവണ്ണത്തെ ഓര്‍ത്ത് പലരും വ്യാകുലപ്പെടാറുണ്ട്. താരങ്ങളാണെങ്കില്‍ പ്രത്യേകിച്ച്. അത്തരത്തില്‍ ഒരനുഭവമാണ് സാറ അലി ഖാന് പങ്കുവെക്കുന്നത്. എയര്‍പോര്‍ട്ടില്‍ കൂട്ടികൊണ്ട് വരാനെത്തിയ അമ്മയ്ക്ക് തന്നെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നതാണ് സാറയുടെ മാറ്റത്തിനു തുടക്കമായത്. 96 കിലോയായിരുന്നു അപ്പോള്‍ സാറയുടെ ഭാരം. അമ്മ അമൃത സിംഗ് ആയിരുന്നു സാറയ്ക്ക് ഇതിനുള്ള പ്രചോദനം നല്‍കിയത്. പിന്നെ ഭാരം കുറയ്ക്കാനുള്ള കഠിനപരിശ്രമമായിരുന്നു.
സാറ തന്റെ അത്ഭുതകരമായ മാറ്റത്തിന്റെ കഥ പങ്കു വെച്ചപ്പോഴെല്ലാം തടിയുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നിങ്ങള്‍ അവരെ രണ്ടാംതരമായി കാണുകയാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളുമുണ്ടായി. എന്നാല്‍ അതിനുള്ള സാറയുടെ മറുപടി ഇങ്ങനെയാണ്. ‘സമത്വത്തെ കുറിച്ചൊക്കെ എല്ലാവരും സംസാരിക്കും, എന്നാല്‍ 96 കിലോ തൂക്കമുള്ള തടിച്ചിയായ നായികയുടെ സിനിമ നിങ്ങള്‍ കാണുമോ’. കഠിനമായ പരിശ്രമങ്ങളുലൂടെയാണ് സാറ വണ്ണം കുറച്ചത്.
Post Your Comments