BollywoodLatest News

നീ എനിക്ക് ലഭിച്ച അനുഗ്രഹമാണ്, നിന്നെ എത്രത്തോളം ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് പറയാനാകില്ല; ശില്‍പ ഷെട്ടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രാജ് കുന്ദ്ര

നീ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നതിന് നന്ദിയെന്നും രാജ് കുറിച്ചു

മുംബൈ: ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ശില്‍പ ഷെട്ടി. വളരെ പെട്ടന്നാണ് ഈ താരസുന്ദരി ബോളിവുഡിന്റെ പ്രിയങ്കരിയായത്. ഫിറ്റ്‌നസ് ക്വീന്‍ ആയ ശില്‍പയ്ക്ക് പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ്. ജന്മദിനത്തില്‍ ശില്‍പയുടെ സൗന്ദര്യത്തെ അഭിനന്ദിച്ച ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ കുറിപ്പാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്.

https://www.instagram.com/p/Byaz0QTAd4c/

ശില്‍പയുടെ 44-ാം പിറന്നാള്‍ ദിനത്തിലാണ് താരം ആശംസകള്‍ കൈമാറിയത്. ‘നമ്മുടെ ജീവിത യാത്രയിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മാലാഖയെ എന്റെ ജീവിതത്തിലേക്ക് അയച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. നീ എനിക്ക് ലഭിച്ച അനുഗ്രഹമാണ്. ഞാന്‍ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. പ്രായം വെറും അക്കമാണെന്ന് തെളിയിച്ച നിനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. നിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂവണിയട്ടെ. ആരോഗ്യത്തോടെയും സന്തോഷത്തോടെയും മുമ്പോട്ട് പോകുന്ന ജീവിത രീതികളിലൂടെ പ്രായം വെറുമൊരു നമ്പറാണെന്ന് തെളിയിച്ചവളാണ് നീ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നതിന് നന്ദിയെന്നും രാജ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button