ഒരുകാലത്ത് പ്രണയനായകനായി നിറഞ്ഞുനിന്നിരുന്ന മലയാളത്തിന്റെ പ്രിയ നായകന് റഹ്മാന് തന്റെ രണ്ടാം വരവില്‍ ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും പ്രണയനായകനായി തിളങ്ങിയ താരമിപ്പോള്‍ വില്ലന്‍ വേഷങ്ങളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ റഹ്മാന് പങ്കുവെച്ച പുതിയ വിശേഷമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
പ്രിയനടനും നര്‍ത്തകനുമായ വിനീതും കുടുംബവും തന്റെ വീട്ടിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് റഹ്മാന്. വിനീതും കുടുംബവും ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഒത്തുകൂടിയ ചിത്രങ്ങളാണ് റഹ്മാന് പങ്കുവച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറില്‍ വിനീതമുണ്ടായിരുന്നു. വില്ലനായ വിവേക് ഒബ്റോയ്ക്ക് ശബ്ദം നല്‍കിയത് വിനീതായിരുന്നു.
Post Your Comments