Latest NewsMollywood

റിമയെക്കുറിച്ച് ഓര്‍ത്ത് അഭിമാനം തോന്നുന്നു, നിന്റെ സൗഹൃദത്തിലൂടെ സത്യസന്ധതയുടെ മൂല്യം ഞാന്‍ പഠിച്ചു; പാര്‍വതിയുടെ കുറിപ്പ് വൈറല്‍

റിമ ആദ്യമായി നിര്‍മാതാവാകുന്ന വൈറസിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇരുവരുടേയും സൗഹൃദം തെളിയിക്കുന്നു

മലയാള സിനിമയില്‍ കരുത്ത് തെളിയിച്ച രണ്ട് അഭിനേതാക്കളാണ് റിമ കല്ലിങ്കലും പാര്‍വതി തിരുവോത്തും. ഇരുവരുടെയും സൗഹൃദവും ആരാധകര്‍ക്കിടയിലും സിനിമക്കാര്‍ക്കിടയിലും പ്രശസ്തമാണ്. റിമ ആദ്യമായി നിര്‍മാതാവാകുന്ന വൈറസിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇരുവരുടേയും സൗഹൃദം തെളിയിക്കുന്നു.

പാര്‍വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

റിമ… നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. വിധിനിര്‍ണയിക്കുന്നവളും സത്യസന്ധയും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കലാകാരിയും ആയിരിക്കുന്നതെങ്ങനെയെന്ന് നീയെനിക്കു കാണിച്ചു തന്നു. നിന്റെ സൗഹൃദത്തിലൂടെ സത്യസന്ധതയുടെ മൂല്യം ഞാന്‍ പഠിച്ചു… മറ്റുള്ളവരോടു മാത്രമല്ല, സ്വന്തം സ്വത്വത്തിനോടും സത്യസന്ധത പുലര്‍ത്തേണ്ടത് പ്രധാനമാണെന്ന് തിരിച്ചറിഞ്ഞു. പ്രയാസമേറിയ സമയങ്ങളില്‍ നീയെനിക്കൊപ്പം നിലകൊണ്ടു. നമുക്ക് പ്രിയപ്പെട്ടവരെ അവരുടെ ബുദ്ധിമുട്ടേറിയ ദിവസങ്ങളില്‍ എങ്ങനെ ചേര്‍ത്തുപിടിക്കണമെന്നു നീ എനിക്ക് കാണിച്ചു തന്നു. എന്നും ധൈര്യമായി ആശ്രയിക്കാവുന്ന സുഹൃത്താണ് സുഹൃത്തുക്കളില്ലേ… അതാണ് നീയെനിക്ക്!

https://www.instagram.com/p/ByYaSw1FhBW/

shortlink

Related Articles

Post Your Comments


Back to top button