
സോഷ്യല്‍മീഡിയയില്‍ തങ്ങളെക്കുറിച്ചു വരുന്നു ട്രോളുകള്‍ ആസ്വദിക്കുന്നവരാണ് മലയാളത്തിലെ സിനിമാതാരങ്ങളില്‍ ഏറെപ്പേരും. താരങ്ങളില്‍ തന്നെ സ്വയം ട്രോളുന്നവരും ഉണ്ട്. അല്ലാതെ ആരാധകര്‍ താരങ്ങളെ ട്രോളാറും ഉണ്ട്. ആരാധകരുടെ ക്രിയാത്മകതയെ അഭിനന്ദിച്ചുകൊണ്ട് താരങ്ങള്‍ അത് ഷെയര്‍ ചെയ്യാറുമുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് തയ്യാറാക്കിയ ഒരു ട്രോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് മഞ്ജു വാര്യര്‍. കഴിഞ്ഞ ദിവസം ഭാവനയുടെ ജന്മദിനത്തില് താരം അറിയിച്ച ആശംസാവാചകങ്ങള്‍ വച്ചാണ് ട്രോളിയിരിക്കുന്നത്.
Post Your Comments