കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. താരത്തിന്റെ മകന്‍ കാളിദാസും അഭിനയ രംഗത്ത് സജീവമാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ കാളിദാസ് നായകനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. കാളിദാസ് വേഷമിട്ട എല്ലാ ചിത്രങ്ങളും വിജയമായിരുന്നില്ല. പരാജയങ്ങളില്‍ താന്‍ മകന് കൊടുക്കുന്ന ഉപദേശത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ജയറാം.
പരാജയങ്ങളില്‍ നിന്നും വിജയം നേടാന്‍ പഠിക്കണം എന്നാണു താരം പറയുന്നത്, ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ.. ”അവന്റെ വളര്‍ച്ച കുട്ടിക്കാലും മുതല്‍ ഞങ്ങള്‍ ആസ്വദിക്കുന്നു. എന്റെ മകളുടെ വളര്‍ച്ചയും അതെ. ഇപ്പോള്‍ രണ്ടു പേരും വലുതായി വലുതായി. സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്നവരാണ്. കാളിദാസ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. സിനിമയില്‍ അവന് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാകാനുണ്ട്. ശരിക്കും സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്ന പോലെയാണത്. പലപ്പോഴും വീണുപോകും. വീഴ്ചയില്‍ നിന്നാണ് പഠിക്കേണ്ടത്. ശരിക്കും സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്ന പോലെയാണത്. പലപ്പോഴും വീണുപോകും. വീഴ്ചയില്‍ നിന്നാണ് പഠിക്കേണ്ടത്. പരിക്കുകള്‍ പറ്റും. കയ്യും കാലും മുറിയും. അങ്ങനെ പഠിക്കുന്നതാണ് നല്ലത്. അല്ലാതെ തുടക്കത്തില്‍ തന്നെ എല്ലാം നേടിയാല്‍ പരാജയങ്ങളെ ഉള്‍ക്കൊള്ളാനാവില്ല. ഒരുപാട് പരാജയങ്ങള്‍ ഉണ്ടായി. വിഷമം ഉണ്ടായി. അതിനെ അതിജീവിക്കണം. എനിക്ക് സംഭവിച്ചതെല്ലാം അങ്ങനെയാണ്. ”
Post Your Comments