മലൈക അറോറയുമായുള്ള അര്ജുന് കപൂറിന്റെ പ്രണയം ബോളിവുഡില്‍ കൂടുതല്‍ ചര്‍ച്ചയായതാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് നടന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഞാനൊരു തകര്‍ന്ന കുടുംബത്തില്‍ നിന്നെത്തിയ വ്യക്തിയാണ്. എന്നാല്‍ എനിക്ക് വിവാഹത്തില്‍ വിശ്വാസമുണ്ട്.
ധാരാളം പേര് വിവാഹിതരായി സന്തോഷത്തോടെ കഴിയുന്നത് ചുറ്റിലും കാണുന്നുമുണ്ട്. പക്ഷേ അതുകൊണ്ട് അത് വളരെ പെട്ടെന്ന് എടുത്തുചാടി ചെയ്യണം എന്നതൊന്നുമില്ല. കാര്യങ്ങള്‍ മനസ്സിലാക്കണം, ബന്ധത്തിന്റെ ഗുണദോഷങ്ങള്‍ അറിയണം അതിന് ശേഷം തീരുമാനത്തിലെത്തണം അതാണ് പക്വതയുള്ള രീതി എന്നെനിക്ക് തോന്നുന്നു. അര്ജുന് പറഞ്ഞു. 44 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. തുടര്‍ന്ന് ഉരുവരും തമ്മിലുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു.
Post Your Comments