നടി അര്‍ച്ചന കവി സഞ്ചരിച്ച കാറിന് മുകളില്‍ കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി ഇളകിവീണ സംഭവത്തില്‍ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കെ.എം.ആര്‍.എല്‍. വ്യാഴാഴ്ച്ച നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് നഷ്പരിഹാരം നല്‍കാനുറച്ചത്. കൊച്ചി മെട്രോയുടെ സുരക്ഷയും സാമൂഹിക പ്രതിബന്ധതയുമായിരുന്നു ചര്‍ച്ച ചെയ്തത്. സാമൂഹിക നവോത്ഥാനമാണ് കൊച്ചി മെട്രോയുടേയും ലക്ഷ്യം. എല്ലാവരേയും കൈപിടിച്ച് ഉയര്‍ത്തിക്കല്‍. അതിന് വേണ്ടി ഏതറ്റം വരേയും പോകുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇതെല്ലാം വാക്കുകളിലേ ഉള്ളൂ. യഥാര്‍ത്ഥ പ്രശ്‌നം വന്നാല്‍ 3000 രൂപയ്ക്ക് വേണ്ടി പോലും മുതലാളിമാരെ പോലെ കൊച്ചി മെട്രോയും കണക്ക് പറയും. ഇത്തരത്തിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. തുടര്‍ന്നാണ് കൊച്ചി മെട്രോയുടെ ഇടപെടല്‍. സംഭവത്തെ തുടര്‍ന്ന് കെ.എം.ആര്‍.എല്‍. അധികൃതര്‍ വ്യാഴാഴ്ച തന്നെ പരിശോധന നടത്തുകയും മെട്രോയുടെ വലിയ പാലത്തില്‍ നിന്നും പാളികള്‍ അടര്‍ന്നുവീണതായി കണ്ടെത്തുകയും ചെയ്തിരുന്നു.
വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കാനായിരുന്നു കൊച്ചി മെട്രോ ഉദ്യോഗസ്ഥര്‍ ഡ്രൈവറോട് ആദ്യം നിര്‍ദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് അര്‍ച്ചന കവിയും ജോസ് കവിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയത്. പ്രളയത്തില്‍ എല്ലാം നഷ്ടമായ വ്യക്തിയായിരുന്നു ഇവരുടെ കാര്‍ ഓടിച്ചിരുന്ന ഓല ഡ്രൈവര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെട്രോ റെയില്‍ എം.ഡി. മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിര്‍ദ്ദേശിച്ചു. കൊച്ചി മെട്രോയുടെ ആലുവ മുതല്‍ മഹാരാജാസ് വരേയുള്ള ഭാഗത്ത് വിശദമായ പഠനം നടത്തി ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കൂടാതെ ഡല്‍ഹി മെട്രോ റെയിലിനേ സംഭവത്തെപ്പറ്റി ധരിപ്പിച്ചിട്ടുമുണ്ട്. കോണ്‍ക്രീറ്റ് പാളി ഇളകി വീണതും ഗൗരവത്തോടെ കൊച്ചി മെട്രോ എടുക്കും. മുമ്ബും സമാന സംഭവം ഉണ്ടായെന്ന് അര്‍ച്ചനാ കവിയുടെ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന. പരാതി ശരിയാണെന്ന് മെട്രോ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മെട്രോ നിര്‍മ്മാണം നടത്തിയ ഡിഎംആര്‍സിയോട് ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ ഇതുണ്ടാകാതിരിക്കാനും ശ്രദ്ധിക്കും.
Post Your Comments