GeneralKollywoodLatest News

ഒരു ആക്ഷൻ രംഗത്തിന് 45 കോടി; ആരാധകരെ അത്ഭുതപ്പെടുത്തി രാജമൌലിയുടെ പുതിയ ചിത്രം

ആലിയ ഭട്ട് നായികയായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണും വേഷമിടുന്നു.

ഇന്ത്യന്‍ സിനിമയില്‍ വിസ്മയമായി മാറിയ ബാബുബലിയ്ക്ക് ശേഷം ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൌലി ചിത്രമാണ് ആർ.ആർ.ആർ. രാം ചരൺ തേജയും ജൂനിയർ എൻ.ടി.ആറും ഒന്നിക്കുന്ന, ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം വലിയ മുടക്കുമുതലിലാണ് ഒരുക്കുന്നത്. ചിത്രത്തിലെ ഒരു ആക്ഷൻ രംഗത്തിന് 45 കോടി ചിലവാണെന്നു പുതിയ റിപ്പോര്‍ട്ട്. രാം ചരണും ജൂനിയർ എൻ.ടി.ആറും ഒപ്പം 2000 ജൂനിയർ ആർട്ടിസ്റ്റുകളുമാണ് ഈ രംഗത്തില്‍ പങ്കെടുക്കുകയെന്നും സൂചന.

ആലിയ ഭട്ട് നായികയായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണും വേഷമിടുന്നു. ആർ.ആർ.ആർ ചിത്രത്തിന്റെ താൽക്കാലിക പേരാണ്.

shortlink

Related Articles

Post Your Comments


Back to top button