ലോകമെങ്ങും ചര്‍ച്ചാ വിഷയമായിരുന്നു മി ടു ക്യാംപയിന്‍. ലോക പ്രശസ്തരായവരടക്കം സാധാരണക്കാരും മി ടുവില്‍ പങ്കെടുത്തിരുന്നു. പലര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് നടി ഷീല. മീ ടൂ വിവാദങ്ങള്‍ക്ക് കാരണം ഭക്ഷണത്തിലെ ഹോര്‍മോണുകളാണെന്നാണ് നടി അവകാശപ്പെടുന്നത്. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീല ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഭക്ഷണത്തിലെ ഹോര്‍മോണുകളാണ് പുരുഷന്മാരെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതവരെ 90 ശതമാനം മൃഗങ്ങളും 10 ശതമാനം മാത്രം മനുഷ്യരുമാക്കുന്നു. സ്ത്രീകള്‍ക്കുനേരെ അക്രമം നടത്തുന്നവരെ നേരിടാനുള്ള ഉപായവും തന്റെ പക്കലുണ്ടെന്നും താരം പറഞ്ഞു. അതില്‍ ഒന്ന് അക്രമികളെ കല്ലെറിയാനുള്ള അധികാരം സ്ത്രീകള്‍ക്ക് നല്‍കുക എന്നുള്ളതാണ്. മറ്റൊന്ന് ഇത്തരക്കാരുടെ നെറ്റിയില്‍ അവര്‍ ചെയ്ത തെറ്റ് ടാറ്റൂ ചെയ്ത് ഒട്ടിക്കണമെന്നും ഷീല പറയുന്നു. അതേസമയം താന്‍ താമസിക്കുന്നത് കേരളത്തില്‍ ആയിരുന്നെങ്കില്‍ ഡബ്ല്യു.സി.സി അംഗം ആകുമായിരുന്നെന്നും താരം വ്യക്തമാക്കി.
Post Your Comments