ഫ്ലവേഴ്സ് ചാനലിലെ ഏറെ ജനപ്രിയമായ റിയാലിറ്റി ഷോയാണ് ടോപ് സിംഗര്‍, എംജി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖ ഗായകര്‍ വിധികര്‍ത്താക്കളായി എത്തുന്ന പ്രോഗ്രാമിന്റെ മുഖ്യ ആകര്‍ഷണം കുരുന്നു പ്രതിഭകളുടെ ഗാനാലാപനമാണ്, ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദകര്‍ക്കിടയില്‍ ജനശ്രദ്ധ നേടിയ വൈഷ്ണവിയുടെ ഗാനത്തെ പ്രശംസിച്ച് പ്രമുഖ തിരക്കഥാകൃത്ത് രഘുനാഥ് പലേരി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്, മയില്‍പ്പീലിക്കാവ് എന്ന ചിത്രത്തിലെ മയിലായി പറന്നുവാ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ട് വൈഷ്ണവി കഴിഞ്ഞ ദിവസത്തെ ടോപ് സിംഗര്‍ എപ്പിസോഡ് പ്രണയാര്‍ദ്രമാക്കിയിരുന്നു.
രഘുനാഥ് പലേരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
വൈഷ്ണവി എന്ന ആറു വയസ്സുകാരി മധുര മനോഹരമായി ടിവിയിൽ പാടുകയാണ്.
“മയിലായി പറന്നുവാ മഴവില്ല് തോൽക്കുമെൻ അഴകേ..”
ടോപ്‌സിംഗര്‍ എന്ന പ്രോഗ്രാം.
ദാസേട്ടനും ചിത്രയും ചേർന്നു പാടിയ ഗാനം തനിയെ പാടുകയാണ് ആ കുഞ്ഞു കുട്ടി.
കേട്ടു കഴിഞ്ഞപ്പോൾ ആ പാട്ട് അതിന്റെ പൂർവ്വ മനോഹാരിതയോടെ കേൾക്കാൻ ഒരാഗ്രഹം. ബേണി ഇഗ്നേഷ്യസ് മധുര സംഗീതം നൽകിയ, എസ് രമേശൻനായരുടെ മനോഹര വരികൾ. ഗൂഗിൾ വഴി പാട്ടിൽ എത്തിയപ്പോൾ അവിടെ കേൾവിക്കാരിൽ ഒരാൾ എനിക്കു മുൻപെ എഴുതി വെച്ചൊരു വരി കണ്ടു.
”വൈഷ്ണവിക്കുട്ടിയുടെ പാട്ട് കേട്ട് വന്നവർ ആരെങ്കിലും ഉണ്ടോ..”
………….
ജീവിതം സത്യസന്ധമായി ഒത്തു ചേരുന്നതു കാണുമ്പോൾ ആരിലും ഒരു പുഞ്ചിരി വീഴും.
ഈ വരികളും ഒരു പുഞ്ചിരിയായി കണ്ടാൽ മതി.
നമുക്കു ചുറ്റും പരശ്ശതംപേർ പുഞ്ചിരിക്കുന്നുണ്ട്.
അല്ലെങ്കിൽ പകലിലെ സൂര്യരശ്മി പ്രഭയ്ക്കും രാത്രിയിലെ നിലാ പ്രഭയ്ക്കും ഇത്ര ചാരുത കാണില്ല.
Post Your Comments