രണ്ട് മാസത്തിന് ശേഷം വീണ്ടും സ്കൂളുകള്‍ തുറന്നിരിക്കുകയാണ്. പല താരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. അതില്‍ വ്യത്യസ്തമായ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രവേശനോത്സവം ഗംഭീരമായി നടക്കുന്നതിനിടയില്‍ സ്വയം ട്രോളി ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പും ചിത്രവും പങ്കുവെച്ചിരിക്കുകയാണ് പിഷാരടി.
സംഗീത സംവിധായകന് ദീപക് ദേവിനൊപ്പം നില്ക്കുന്ന ചിത്രമാണ് താരം സ്വയം ട്രോളാന്‍ ഉപയോഗിച്ചിരിക്കുന്നത്. ദീപക് ദേവിനോട് എന്തോ പറഞ്ഞ് പഠിപ്പിക്കുന്ന പിഷാരടിയെ ആണ് ചിത്രത്തില്‍ കാണുന്നത്. ‘ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി’ എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചര്‍ച്ച എന്തിനെ കുറിച്ചാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. ‘നാളെ സ്കൂളിന് അടുത്തുള്ള പറമ്പില്‍ നിന്നും ചാമ്പയ്ക്ക മോഷ്ടിക്കുന്ന വിദ്യ’ആണ് പറഞ്ഞു കൊടുക്കുന്നത് എന്നാണ് അദ്ദേഹം കുറിക്കുന്നത്.
https://www.facebook.com/RameshPisharodyofficial/photos/a.1406118742976639/2298248083763696/?type=3&theater
Post Your Comments