തന്നെക്കാള്‍ പ്രായക്കുറവുള്ള ഭര്‍ത്താവിനെ സ്വീകരിച്ചതില്‍ നാട്ടുകാര്‍ക്ക് പ്രശ്നമെന്ന് താര സുന്ദരി പ്രിയങ്ക ചോപ്ര. ഇത് സമൂഹത്തിന്റെ ഇരട്ട താപ്പാണെന്നും താരത്തിന്റെ വിമര്‍ശനം. ഇരുപത്തിയാറുകാരനായ അമേരിക്കന്‍ ഗായകന്‍ നിക്കിനെ വിവാഹം കഴിച്ചതു കൊണ്ടുണ്ടായ അപമാനത്തെക്കുറിച്ച് തുറന്ന് പറയുകയാണ് പ്രിയങ്ക ചോപ്ര.
പ്രിയങ്കയ്ക്ക് നിക്കിനേക്കാൾ പത്ത് വയസ് കൂടുതലാണെന്ന വാദമാണ് ആരാധകർക്കിടയിലെ ഇവരെ പരിഹാസ്യരാക്കിയത്. ഇൻസ്റ്റൈൽ മാസികയ്ക്കു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പ്രിയങ്ക പ്രായവ്യത്യാസം സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്.
‘ഇക്കാര്യത്തിന് ആളുകൾ ഞങ്ങളെ ഒരുപാട് പരിഹസിച്ചു, ഇപ്പോഴും അത് തുടരുന്നുണ്ട്. പുരുഷന് സ്ത്രീയെക്കാൾ പ്രായം കൂടുതലെങ്കില്‍ആരും അത് ശ്രദ്ധിക്കുന്നില്ല, സത്യത്തിൽ ആളുകൾ അക്കാര്യം ഇഷ്ടപ്പെടുകയും ചെയ്യുന്നു. എനിക്കത് അദ്ഭുതകരമായി തോന്നുന്നു.’’ – പ്രിയങ്ക പറഞ്ഞു.
Post Your Comments