ബാഹുബലിയിലൂടെ വന്‍ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. ബാഹുബലിയിലെ നായികയായ അനുഷ്കയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗോസിപ്പുകള്‍ ശക്തമായതോടെ പ്രഭാസും തെലുങ്കിലെ പ്രമുഖ ബിസിനസുകാരന്റെ മകളുമായി വിവാഹം നിശ്ചയം ഉടന്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ പ്രഭാസിന്റെ വിവാഹം നീണ്ട് പോയതിന്റെ കാരണം കണ്ടെത്തുകയാണ് ആരാധകര്‍. സഹോ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ പ്രഭാസ്. ചിത്രീകരണം ആരംഭിച്ചിട്ട് രണ്ട് വര്‍ഷത്തില്‍ അധികമായ ചിത്രം പൂര്‍ത്തിയാകാത്തതാണ് വിവാഹം വൈകാന്‍ കാരണമെന്നാണ് ചില ആരാധകരുടെ കണ്ടുപിടിത്തം. സഹോയ്ക്ക് ശേഷം ജാന്‍ എന്ന ചിത്രം കൂടി താരം കരാര്‍ ആയിട്ടുണ്ട്.
Post Your Comments