GalleryLatest News

നിന്റെ അളവറ്റ സ്‌നേഹത്തിന് ഞാന്‍ അടിമയാണ്, ഭ്രാന്തമായ പ്രണയമാണ് എനിക്ക് നിന്നോട്; ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഈ നടന്‍

മാധവന്റെയും ഭാര്യ സരിത ബിര്‍ജിയുടെയും 20ആം വിവാഹ വാര്‍ഷികമാണിന്ന്

തെന്നിന്ത്യയു ഹാര്‍ട്ട് ത്രോബ് ആയ നായകനാണ് ആര്‍ മാധവന്‍. അഭിനയത്തില്‍ 20 വര്‍ഷം പിന്നിട്ടുവെങ്കിലും നടന്‍ ഇന്നും പെണ്‍കുട്ടികളുടെ മനസ്സിലാണ് സ്ഥാനം. മാധവന്റെയും ഭാര്യ സരിത ബിര്‍ജിയുടെയും 20ആം വിവാഹ വാര്‍ഷികമാണിന്ന്. ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം വിവാഹ വാര്‍ഷിക ആശംസകള്‍ പങ്കുവെച്ചു.

മാധവന്റെ വാക്കുകള്‍ ഇങ്ങനെ…

”നിന്റെ പുഞ്ചിരിയും മിഴികളിലെ തിളക്കവും കാണുമ്പോള്‍ ഞാനൊരു ചക്രവര്‍ത്തിയാണെന്ന് തോന്നി പോകുന്നു. നിന്റെ അളവറ്റ സ്‌നേഹത്തിന് ഞാന്‍ അടിമയാണ്. നീ ഇത്രയും മനോഹരിയായത് കൊണ്ടാണ് എനിക്ക് ഞാനായിട്ട് ഇരിക്കാന്‍ സാധിക്കുന്നത്. ഭ്രാന്തമായ പ്രണയമാണ് എനിക്ക് നിന്നോട്”, ഭാര്യക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കൊണ്ട് മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/ByV1_STjxDb/

സിനിമയില്‍ എത്തുന്നതിന് മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക്ക് സ്പീക്കിങ് എന്നിവയില്‍ പരിശീലനം നടത്തിയിരുന്ന കാലത്താണ് മാധവന്‍ തന്റെ ശിഷ്യയും കൂട്ടുകാരിയുമായിരുന്ന സരിതയെ വിവാഹം കഴിക്കുന്നത്. 1999ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. മാധവന്റെ പല ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button