BollywoodGeneralLatest News

ഞാൻ അവളെ കെട്ടിപ്പിടിക്കും, അവൾ എന്റെ മകളാണ്, എന്റെ ജീവിതവും; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഐശ്വര്യ

ഐശ്വര്യ മകളോട് അമിതമായ കരുതൽ കാണിക്കുന്നുണ്ടെന്നും അത് ഭാവിയിൽ അവരുടെ കുട്ടിക്കു ദോഷം ചെയ്യുമെന്നുമാണ് ട്രോളന്മാരുടെ അഭിപ്രായം

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴൊക്കെ മകളെ ഒപ്പം കൂട്ടുന്ന താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ. എന്നാല്‍ എപ്പോഴും മകളുടെ കൈകളിൽ മുറുകെപ്പിടിക്കാറുണ്ടെന്നും കുട്ടിയെ സ്വതന്ത്രയായി വിടാറില്ലെന്നും താരത്തിനെതിരെ ട്രോളുകള്‍ ശക്തമായിരുന്നു. മറ്റ് സെലിബ്രിറ്റികളുടെ മക്കളുമായി ആരാധ്യയേ താരതമ്യം ചെയ്ത ട്രോളന്‍മാര്‍ ആരാധ്യയുടെ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ട്രോളന്മാർ ഊഹാപോഹങ്ങൾ പറഞ്ഞു പരത്തുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയാണ് ഐശ്വര്യ.

‘സെലിബ്രിറ്റികളെ ട്രോളിക്കോളൂ പക്ഷേ, ഒന്നുമറിയാത്ത അവരുടെ കുഞ്ഞുങ്ങളെ ടാർഗറ്റ് ചെയ്യരുത്’ എന്ന നിലപാടാണ് ഐശ്വര്യയ്ക്ക്. ‘പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മകൾക്കെതിരെ നെഗറ്റീവ് കമന്റ് പരത്തും മുൻപ് ട്രോളന്മാർ രണ്ടുപ്രാവശ്യമെങ്കിലും ചിന്തിക്കണ”മെന്ന് ഐശ്വര്യയും അഭിഷേകും പറയുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഐശ്വര്യ മകളോട് അമിതമായ കരുതൽ കാണിക്കുന്നുണ്ടെന്നും അത് ഭാവിയിൽ അവരുടെ കുട്ടിക്കു ദോഷം ചെയ്യുമെന്നുമാണ് ട്രോളന്മാരുടെ അഭിപ്രായം. ”വിധിക്കൂ, അവൾ എന്റെ മകളാണ്. ‍ഞാൻ അവളെ സ്നേഹിക്കും, ഞാൻ അവളെ സംരംക്ഷിക്കും, ഞാൻ അവളെ കെട്ടിപ്പിടിക്കും, അവൾ എന്റെ മകളാണ്, എന്റെ ജീവിതവും” ഐശ്വര്യ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button