വയലിനിസ്റ്റ് ബാലഭാസ്കര്‍ കാര്‍ അപകടത്തില്‍ മരിച്ചതിലെ ദുരൂഹതകള്‍ ചര്ച്ചയാകുകയാണ്. ഈ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് ആകേണ്ട തെളിവുകളില്‍ ഒന്നാണ് കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍.
ബാലഭാസ്കറിന്‍റെ കുടുംബം തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരവെ, കൊല്ലത്ത് വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ചിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ അപകടമുണ്ടായി അന്വേഷണം തുടങ്ങിയ ശേഷം സ്വര്‍ണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ജ്യൂസ് കട ഉടമയായ ഷംനാദിന്റെ മൊഴി. ഡിവൈഎസ്‍പി ഹരികൃഷ്ണന്‍ ഉള്‍പ്പെട്ട ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളില്‍ നിന്ന് മൊഴിയെടുത്തത്. ആറ്റിങ്ങല്‍ പൊലീസ് മരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയ ശേഷമാണ് പ്രകാശ് തമ്ബി എത്തിയതെന്നും സിസിടിവി ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയതെന്നുമാണ് ഷംനാദ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ബാലഭാസ്കറിന്‍റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശ് തമ്ബി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്. അതോടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന സംശയം ബലമാകുകയും ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വാഹനമോടിച്ച അര്‍ജുന്‍ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലായ അര്‍ജ്ജുന്‍ കേരളം വിട്ടത്, , പ്രകാശ് തമ്പി സിസിടിവി ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ടുപോയെന്ന മൊഴിയും കേസിലെ ദുരൂഹത വര്‍ദ്ധിക്കുകയാണ്.
Post Your Comments