അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കാണ് യുവതലമുറയിലെ നായകന്മാരും നായികമാരും പ്രാധാന്യം കൊടുക്കുന്നത്. അതിനാല്‍ത്തന്നെ ചെറിയ കഥാപാത്രമാണെങ്കിലും പ്രാധാന്യമുള്ളതാണെങ്കില്‍ അതിനും അവര്‍ തയ്യാറാണ്. അത്തരത്തിലൊരു സിനിമയാണ് ഇന്ന് തിയേറ്ററുകളിലെത്തിയത്. ആഷിഖ് അബുവിന്റെ വൈറസ്. താരനിര ഏറെയുണ്ടെങ്കിലും എല്ലാവരും എത്തുന്നത് ചെറിയ വേഷങ്ങളിലാണ്. അങ്ങനെയൊരു സിനിമയുമായാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ആഷിഖ് അബുവിന്റെ വൈറസ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സംവിധായകന്‍ ഓരോരുത്തര്‍ക്കും നല്‍കിയത്.
നിപ അതിജീവനത്തിന്റെ കഥയുമായെത്തിയ വൈറസില്‍ ജില്ല കാലക്ടറുടെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തിയത്. ഈ കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ടൊവിയുമായി സംസാരിച്ചിരുന്നുവെന്നും തനിക്കൊരിക്കലും അത്തരത്തിലുള്ള കഥാപാത്രത്തെ ഓര്‍ക്കാനേ പറ്റില്ലെന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. രേഖ മേനോന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഈ തുറന്നുപറച്ചില്‍. ജോലിയില്ലാത്തതും പ്രേമനൈരാശ്യം അനുഭവിക്കുന്നതുമായ കഥാപാത്രങ്ങളെയാണ് എന്നും തനിക്ക് ലഭിക്കാറുള്ളത്. അലസനായ തരത്തിലുള്ള കഥാപാത്രം. അതിനിടയില്‍ കലക്ടര്‍ വേഷം, അതേക്കുറിച്ച് തനിക്ക് ആലോചിക്കാന്‍ പോലുമാവില്ലെന്നും താരം പറഞ്ഞിരുന്നു.
Post Your Comments