താരങ്ങള്‍ ഫോണ്‍ എടുക്കാത്തത് പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത്തരത്തില്‍ വിവാദങ്ങളില്‍പ്പെട്ട ഒരു താരമാണ് ആസിഫ് അലി. ‘ഫോണിന്റെ കാര്യത്തില്‍ എനിക്കൊന്നും ചെയ്യാനാകില്ല. സിനിമയില്‍ വരുന്നതിനു മുമ്പെ ഉള്ള പ്രശ്നമാണിതെന്നു. ആസിഫ് പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ..”ഞാനുള്‍പ്പെട്ട ആദ്യ വിവാദം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല എന്നതായിരുന്നു അത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കാമെന്നു ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഷൂട്ട് നടക്കുന്ന സമയമായിരുന്നു. ഷൂട്ട് വേണ്ടെന്നു വച്ച് എനിക്കു പോകാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ കുറെ പ്രശ്നങ്ങളായി ഇരിക്കുമ്പോഴാണ് ലാലേട്ടന് വിളിക്കുന്നത്. ആ സമയത്ത് ഫോണ്‍ എന്റെ കൈവശമുണ്ടായിരുന്നില്ല. ഹോട്ടലില്‍ വച്ചിരിക്കുകയായിരുന്നു. ലാലേട്ടന് വിളിച്ചിട്ട് എടുക്കാഞ്ഞത് വലിയ പ്രശ്നമായി. എന്നാല്‍ ആ ഒരൊറ്റ പ്രശ്നം കൊണ്ട് എനിക്കെന്റെ പഴയ കോളേജ് കൂട്ടുകാരെയൊക്കെ തിരിച്ചുകിട്ടി. നീ മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണെടുത്തില്ല അല്ലേ അപ്പോള്‍ നമ്മള് ഒന്നും വിളിച്ചിട്ട് എടുത്തില്ലെങ്കിലും അത്ഭുതമൊന്നുമില്ലെന്നു പറഞ്ഞ്.’ – ഏഷ്യാവില്ലെയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പങ്കുവച്ചത്.
Post Your Comments