നിപ ആശങ്കകള്‍ക്കിടയില്‍ വൈറസ് എന്ന സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ ജനങ്ങളില്‍ അത് ഭയം പരത്തുമെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആഷിഖ് അബു രംഗത്ത്. സിനിമ പറയുന്നത് അതിജീവനത്തിന്റെ കഥയാണെന്നും തന്റെ രാഷ്ട്രീയം പറയാന്‍ സിനിമയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്നും ആഷിക് പറഞ്ഞു. തന്റെ രാഷ്ട്രീയം വ്യക്തമായി തന്നെ പ്രകടിപ്പിട്ടുണ്ട്. അത് സിനിമയിലൂടെ പ്രകടിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. അതിന് വേറെ ഒരുപാട് വഴികളുണ്ട്. അതിനൊരു സിനിമ ചെയ്യണം എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും ഇത് സിനിമ കാണുന്നവര്‍ക്ക് മനസിലാകുമെന്നും ആഷിഖ് പറഞ്ഞു.
അതേസമയം ആളുകളെ പേടിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ഒരു സിനിമ ചെയ്യില്ല. നേരെ മറിച്ച് സമൂഹം അന്നു നേരിട്ട ഭയത്തെ ഒരു ഭരണകൂടവും കുറേ ആളുകളും എങ്ങിനെയാണ് മറികടന്നതെന്നാണ് ഈ സിനിമ പറയുന്നതെന്നും ആഷിഖ് വ്യക്തമാക്കി. വൈറസ് കേരളത്തില്‍ 158 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
Post Your Comments