GeneralLatest NewsTV Shows

ഫുൾ ജാർ സോഡ കുടിച്ച് ശിവാനി; ഉപദേശവുമായി ആരാധകര്‍

ഫുൾ ജാർ സോഡ ആരോഗ്യത്തിന് നല്ലതല്ലെന്നും അത് വേണ്ടായിരുന്നുവെന്നും ശിവാനിയെ ഉപദേശിക്കുന്നുമുണ്ട്.

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ആരാധക പ്രീതി നേടിയ താരമാണ് ശിവാനി. മിനി സ്ക്രീനിന്റെ പ്രിയപ്പെട്ട ശിവാനിക്കുട്ടി ഒരു ഫുൾ ജാർ സോഡ വീഡിയോയുമായി എത്തിയിരിക്കുകയാണ്.

എരിവും ഉപ്പും പുളിയും പിന്നെ സോഡയുടെ ഗ്യാസുമൊക്കെ നിറഞ്ഞ ഫുൾ ജാർ സോഡ കുടിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും പലരും വിമര്‍ശനം ഉയര്‍ത്തുമ്പോഴും ഈ പുത്തൻ താരത്തിന് ആരാധകരേറെയാണ്.

‘അങ്ങനെ ഞാനും കുടിച്ചു ഒരു ഫുൾ ജാർ സോ‍ഡ’ എന്ന കുറിപ്പോടെ ശിവാനി തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫുൾ ജാർ സോ‍ഡയുടെ കൂട്ട് നിറച്ച ചെറിയ ഗ്ലാസ് കടക്കാരനിൽ നിന്നും വാങ്ങി സോഡ നിറച്ച ഗ്ലാസിലേയ്ക്ക് ഇട്ടതും ശിവാനി തന്നെയാണ്. എന്നിട്ട് ഒറ്റവലിയ്ക്ക് സംഭവം അകത്താക്കുകയാണ് ശിവാനി.

ഫുൾ ജാർ സോഡ എങ്ങനെയുണ്ടെന്നാണ് ആരാധകാരുടെ അന്വേഷണം. എന്നാല്‍ ചിലര്‍ ഫുൾ ജാർ സോഡ ആരോഗ്യത്തിന് നല്ലതല്ലെന്നും അത് വേണ്ടായിരുന്നുവെന്നും ശിവാനിയെ ഉപദേശിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button