GeneralLatest NewsMollywood

ആ സമയത്തായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം; നടി അഞ്ജന അപ്പുക്കുട്ടൻ

അത് ഞങ്ങളുടെ ജീവിതത്തിൽ വല്ലാത്തൊരു ശൂന്യത സൃഷ്ടിച്ചു.

മിനിസ്ക്രീനിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അഞ്ജന അപ്പുകുട്ടൻ. സീരിയലുകളിലൂടെയെത്തി കോമഡിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അഞ്ജന തന്റെ വീട്ടുവിശേഷങ്ങൾ ഒരു മാധ്യമത്തോട് പങ്കുവയ്ക്കുന്നു.

മാധ്യമപ്രവർത്തകനായിരുന്ന അപ്പുക്കുട്ടൻ നായരാണ് അച്ഛന്‍. അമ്മ വിജയലക്ഷ്മി വീട്ടമ്മയും. സഹോദരൻ ഗണേഷ്. സന്തോഷങ്ങള്‍ നിറഞ്ഞ ഒരു കൊച്ചുകുടുംബം. അച്ഛന്റെ തറവാട് തിരുവല്ലയായിരുന്നു. അമ്മയുടെ തറവാട് നാഗർകോവിലിലും.

കൊച്ചിയിലേയ്ക്ക് വീട് മാറിയതോടെ നഷ്ടമായത് തറവാടാണ്. സ്വന്തമായി ഒരു വീട് ഞങ്ങളുടെയും ഒരു സ്വപനമായിരുന്നുവെന്ന് അഞ്ജന പറയുന്നു. ” വീടിനായുള്ള അന്വേഷണങ്ങൾ തകൃതിയായി നടക്കുന്ന സമയത്തായിരുന്നു അച്ഛന്റെ ആകസ്മിക നിര്യാണം. അത് ഞങ്ങളുടെ ജീവിതത്തിൽ വല്ലാത്തൊരു ശൂന്യത സൃഷ്ടിച്ചു. ഒന്നിലും താൽപര്യമില്ലാതായി. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഞങ്ങൾ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതേയുള്ളൂ. ഇനി വീണ്ടും വീട് അന്വേഷണം തുടങ്ങണം. ” അഞ്ജന പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button