
നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു. ബിഗ് ബിസ് റിയാലിറ്റി ഷോയിലൂടെ കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമായി മാറിയ നടന് അനൂപ് ചന്ദ്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാൽ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം വളവനാട് വച്ചു നടന്നു.
സിനിമ കഴിഞ്ഞാൽ കൃഷിയും നാട്ടുുകാര്യങ്ങളും കുറച്ച് രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന അനൂപ് ചന്ദ്രന്റെ വധുവും കർഷകയാണ്.
സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂര്‍ വച്ച് ആണ് വിവാഹം. അതിനു ശേഷം സിനിമാ–രാഷ്ട്രീയ– സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും കണിച്ചുകുളങ്ങരയിൽ ഉണ്ടായിരിക്കും.
Post Your Comments