GeneralLatest News

നിപയുടെ ബോധവത്കരണ പോസ്റ്റ് ‘വൈറസ്’ന്റെ പരസ്യം; എങ്കില്‍ സിനിമ കാണേണ്ടെന്ന് ടൊവിനോ

ഇന്‍സ്റ്റഗ്രാമിലിട്ട ബോധവത്കരണ പോസ്റ്റിലാണ് സിനിമയുടെ പരസ്യമാണിതെന്ന് പറഞ്ഞ് ഒരാള്‍ കമന്റിട്ടത്

കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടുമെത്തിയിരിക്കുന്നു. ഭയം വേണ്ട ജാഗ്രത പാലിക്കുക എന്ന് ആരോഗ്യ പ്രവര്‍ത്തകരും അധികൃതരും മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. എന്നാല്‍ നിപ വൈറസിനെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ ബോധവത്കരണ പോസ്റ്റിട്ടതിനെ വിമര്‍ശിച്ച് വ്യക്തിയാണ് വൈറലാകുന്നത്. അത് സിനിമയുടെ പ്രൊമോഷനാണെന്നാണ് വിമര്‍ശനം. ഇതിനെതിരെ ടൊവീനോ തോമസും രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലിട്ട ബോധവത്കരണ പോസ്റ്റിലാണ് സിനിമയുടെ പരസ്യമാണിതെന്ന് പറഞ്ഞ് ഒരാള്‍ കമന്റിട്ടത്.

ഈ സമീപനം നിരാശയുണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ ആ സിനിമ കാണേണ്ട എന്നുമായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയുടെ മറുപടിയെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം കോഴിക്കോട് പടര്‍ന്നുപിടിച്ച നിപ വൈറസിനെ അതിജീവിച്ചതിനെ പറ്റി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമ ‘വൈറസില്‍’ ടൊവിനോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈമാസം ഏഴിനാണ് ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി നിപ വൈറസ് വീണ്ടുമെത്തിയപ്പോള്‍ സിനിമ റിലീസ് മാറ്റിവയ്ക്കണമെന്ന അഭിപ്രായവും ശക്തമാണ്. ഇതിനോട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button