CinemaGeneralMollywood

തിയേറ്റര്‍ സൗണ്ട്-ലെവൽ 6-ലേക്ക് ഉയര്‍ത്തണമെന്ന് തൊട്ടപ്പന്‍ ടീം: കാരണം വിശദീകരിച്ചു പിന്നണി പ്രവര്‍ത്തകര്‍

തിയ്യറ്റർ ഉടമകളുടെയും പ്രേക്ഷകരുടെയും ശ്രദ്ധക്ക്

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പന്‍ എന്ന ചിത്രത്തിന്റെ ശബ്ദ വിന്യാസത്തെക്കുറിച്ച് വ്യക്തമാക്കി ചിത്രത്തിന്റെ അണിയറ ടീം, ചിത്രം കാണുമ്പോള്‍ ശബ്ദം കുറവെന്നു തോന്നിയാല്‍ പ്രേക്ഷകര്‍ തിയേറ്റര്‍ ജീവനക്കാരോട് ആവശ്യപ്പെടേണ്ട കാര്യം വിശദീകരിച്ചു കൊണ്ട് തൊട്ടപ്പന്‍ ടീം ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തി

തൊട്ടപ്പന്‍ സിനിമാ പേജിലെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തിയ്യറ്റർ ഉടമകളുടെയും പ്രേക്ഷകരുടെയും ശ്രദ്ധക്ക്.

മറ്റു പല സിനിമകളുടെയുംപോലെ തിയ്യറ്ററിൽ ശബ്‌ദം കേൾക്കുന്നില്ലന്ന് പരാതികേൾക്കാൻപോകുന്ന സിനിമയാണ് ‘തൊട്ടപ്പനും’. അങ്ങനെ സംഭവിക്കണ്ടെങ്കിൽ നിങ്ങൾക്കും ചിലത് ചെയ്യാനാകും.

വളരെ റിയലിസ്റ്റിക് മൂഡിൽ മിക്സ് ചെയ്ത ചിത്രമാണ് ‘തൊട്ടപ്പൻ’. അമിതശബ്‌ദം സൃഷ്ടിക്കുന്ന ഇഫക്ട്‌സുകളോ സൗണ്ട് ഡിസൈനോ ചിത്രത്തിലില്ല. അതുകൊണ്ടുതന്നെ തീയ്യറ്ററിലെ സൗണ്ട് ലെവൽ ഉയർത്തിവെച്ചാൽ നിങ്ങളുടെ സ്‌പീക്കറുകളെ ബാധിക്കുമെന്ന ടെൻഷൻ നിങ്ങൾക്കുവേണ്ട. അതിനാൽ ദയവായി ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയ്യറ്ററുകളിലും സുഗമമായ ശ്രവ്യാനുഭവത്തിനായി സൗണ്ട്-ലെവൽ 6-ൽ തന്നെ നിലനിർത്തണമെന്ന് അപേക്ഷിക്കുന്നു.

പ്രേക്ഷകർ നിങ്ങൾക്ക് ശബ്ദത്തിന്റെ പ്രശ്നം അനുഭവപ്പെട്ടാൽ തിയ്യറ്റർ ജീവനക്കാരോട് ശബ്ദത്തിന്റെ ലെവൽ ഉയർത്തി 6-ൽ വെക്കാൻ ആവശ്യപ്പെടണമെന്നും അഭ്യർത്ഥിക്കുന്നു.

ദൃശ്യംപോലെ ശബ്ദാനുഭവവും പൂർണ്ണമാകുമ്പോഴേ യഥാർത്ഥ സിനിമ അനുഭവം സൃഷ്ടിക്കപെടുന്നുള്ളു.

ടീം തൊട്ടപ്പൻ

shortlink

Related Articles

Post Your Comments


Back to top button