BollywoodGeneralLatest News

എനിക്കവരെ കാണേണ്ട, അവര്‍ ആരാണെന്ന് അറിയുകയും വേണ്ട; നടിയോട് മക്കള്‍

ഇരുവരും തന്റെ വളര്‍ത്തുമക്കളാണെന്നു തുറന്നു പറഞ്ഞ സാഹചര്യത്തെക്കുറിച്ച് സുസ്മിത പറയുന്നു.

കുഞ്ഞുങ്ങളെ ദത്തെടുത്ത് വളര്‍ത്തുന്ന നടിമാരില്‍ ഒരാളാണ് സുസ്മിതാ സെന്‍. തന്റെ 18-ാം വയസ്സില്‍ വിശ്വസുന്ദരി പട്ടം നേടിയ സുസ്മിത മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ അമ്മയായി തീരുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് 2001 ല്‍ സുസ്മിത മൂത്തമകള്‍ റിനിയെ ദത്തെടുത്തു. രണ്ടാമത്തെ മകള്‍ അലിഷയെ 2010 ലും. എന്നാല്‍ ഇരുവരും തന്റെ വളര്‍ത്തുമക്കളാണെന്നു തുറന്നു പറഞ്ഞ സാഹചര്യത്തെക്കുറിച്ച് സുസ്മിത പറയുന്നു.

‘റിനിയോട് ഞാന്‍ സത്യം തുറന്ന് പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു, ”സത്യമായിട്ടും എന്നെ ദത്തെടുത്തതാണോ?” അപ്പോള്‍ ഞാന്‍ പറഞ്ഞു, ”അതെ സ്വന്തം രക്തത്തില്‍ കുഞ്ഞുണ്ടാകുന്നതില്‍ എന്താണ് കൗതുകം. നീ എന്റെ ഹൃദയത്തില്‍ ജനിച്ച കുട്ടിയാണ്.” അവള്‍ക്ക് അത് കേട്ടപ്പോള്‍ സന്തോഷമായി.” റിനിക്ക് 16 വയസ്സായപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു. എന്നാല്‍ എനിക്കവരെ കാണേണ്ട, അവര്‍ ആരാണെന്ന് അറിയുകയും വേണ്ട” എന്നായിരുന്നു അവളുടെ പ്രതികരണം എന്ന് സുസ്മിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button