നൃത്തം ജീവ താലമാക്കിയ കലാകാരിയാണ് സുധാ ചന്ദ്രന്. എന്നാല്‍ 1981ല്‍ തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തില്‍ പോയി മടങ്ങുകന്ന വഴിയുണ്ടായ ബസ് അപകടത്തില്‍ തന്റെ വലതുകാല്‍ സുധയ്ക്ക് നഷ്ടമായി. പതിനഞ്ചാം വയസ്സില്‍ നടന്ന അപകടത്തോടെ നൃത്തം ചെയ്യാന്‍ പറ്റാതെ വന്നു. എന്നാല്‍ കാല് നഷ്ടപ്പെട്ടതിന് ശേഷമാണ് നൃത്തത്തിനായി താന്‍ അധ്വാനിക്കാന്‍ തുടങ്ങിയതെന്നു സുധ ചന്ദ്രന് പറയുന്നു.
”ആറുമാസം കിടക്കയില്‍ തന്നെയായിരുന്നു. അങ്ങനെയിരിക്കെയാണ് ഡോ. സേഥിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയ്പൂര്‍ കാലുകളെക്കുറിച്ചും ഞാന്‍ അറിയുന്നത്. കൃത്രിമക്കാലില്‍ ഒരോ ചുവടുവയ്ക്കുമ്പോഴും കടുത്ത വേദന ഉണ്ടായിരുന്നു. ചോര ഒഴുകാന്‍ തുടങ്ങി. എന്നാല്‍ തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. രണ്ടര വര്‍ഷത്തെ അധ്വാനത്തിന് ശേഷമാണ് ഞാന്‍ വീണ്ടും വേദിയിലെത്തിയത്.” സുധ പറയുന്നു
Post Your Comments