സൈബര്‍ അക്രമങ്ങള്‍, മോറല്‍ ഹരാസ്മെന്റുകള്‍ തുടങ്ങിയവ ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരുന്നത് സ്ത്രീകളാണ്. അതില്‍ തന്നെ സദാചാരം പഠിപ്പിക്കാന്‍ എത്തുന്നവരുടെ സ്ഥിരം നോട്ടപ്പുള്ളികള്‍ സിനിമ നടിമാരാണ്. ഇത്തരത്തിലുള്ള സദാചാരക്കാരെ ഒരു പാഠം പഠിപ്പിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടി മറീന മൈക്കിള്‍ കുരിശിങ്കല്‍. താരം എപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചാലും ചൊറിച്ചില്‍ കമന്റുമായി ധാരാളം പേര് എത്താറുണ്ടായിരുന്നു.
കഴിവതും ഇത്തരം കമന്റുകള്‍ക്ക് മറുപടി കൊടുക്കാതിരുന്ന താരം ഇപ്പോള്‍ എട്ടിന്റെ പണിയാണ് നല്‍കുന്നത്. പുതിയതായി മോഡേണായ ഒരു വേഷം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത മറീന ചൊറിച്ചിലുകാരെ ഒഴിവാക്കാന്‍ കമന്റ് ബോക്സ് ഡിസെബിള്‍ ചെയ്തു. ‘നിങ്ങള്‍ക്കൊരു ഫോട്ടോ കണ്ടു ചൊറിയാന്‍ തോന്നുകയും എന്നാല്‍ അതിനെ പറ്റി കമന്റ് ചെയ്യാന്‍ പറ്റാത്തതുമായ ആ അവസ്ഥ. ‘ഇതാണ് ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പ്. ഈ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
https://www.instagram.com/p/ByPW8GfgXly/
Post Your Comments