തിരക്കുകള്‍ക്കിടയിലും മതകാര്യങ്ങളിലും വിശ്വാസങ്ങളിലും മുടക്കം വരുത്താത്ത നടനാണ് മമ്മൂട്ടി. മകനായ ദുല്‍ഖര്‍ സല്‍മാനും ഇക്കാര്യത്തില്‍ വാപ്പച്ചിയെ പിന്തുടരുന്നുണ്ട്. ഇത്തവണത്തെ പെരുന്നാളിന് ഇരുവരും ഒരുമിച്ചാണ് പള്ളിയിലേക്ക് എത്തിയത്. ഇവരുടെ വരവിനിടയിലെ വീഡിയോ ഫാന്‍സ് പേജുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ ആരേയും ഗൗനിക്കാതെ നടന്നുനീങ്ങുകയാണ് മമ്മൂട്ടി. പിന്നാലെയായി ദുല്‍ഖര്‍ സല്‍മാനും.
മഞ്ഞനിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞാണ് മമ്മൂട്ടി എത്തിയത്. നീല ഷര്‍ട്ടും ജീന്സുമായാണ് ദുല്‍ഖര്‍ സല്‍മാനും എത്തിയത്. മറ്റുള്ളവര്‍ക്കൊപ്പമിരുന്ന് നിസ്കരിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. മൈക്കുകളുമായി പലരും അടുത്തേക്ക് ചെന്നുവെങ്കിലും പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ലാതെ പതിവ് ചിരിയുമായി നടന്നുനീങ്ങുന്ന മെഗാസ്റ്റാറിനേയും വീഡിയോയില്‍ കാണാം. താരജാഡകളില്ലാതെ തനിസാധാരണക്കാരാനായാണ് അദ്ദേഹം പള്ളിയിലേക്ക് എത്താറുള്ളത്. ആ വരവിനിടയില്‍ സെല്‍ഫിയെടുക്കാനെത്തുന്നവരെ അദ്ദേഹം സ്നേഹപൂര്‍വ്വം ശാസിക്കാറുമുണ്ട്.
https://www.facebook.com/MammoottyFansClub369/videos/1025446654326690/
Post Your Comments