![](/movie/wp-content/uploads/2019/06/ilayaraja-water.jpg)
ചെന്നൈ: സംഗീത പരിപാടിക്കിടെ സ്റ്റേജില്‍ വെള്ളവുമായെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനോട് കയര്‍ത്ത് ഇളയരാജ. വേദിയിലുണ്ടായിരുന്ന ഗായകര്‍ക്കു കുടിവെള്ളം എത്തിച്ചയാളോടാണ് രോഷാകുലനായത്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സംഗീത നിശയ്ക്കിടെയായിരുന്നു സംഭവം. സ്റ്റേജില്‍ വന്ന വെള്ളം നല്‍കിയതിന് ശേഷം മടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥനെ തിരികെ വിളിച്ചായിരുന്നു ഇളയരാജ ശകാരിച്ചത്.
‘താങ്കളോട് ആരെങ്കിലും കുടിവെള്ളം ആവശ്യപ്പെട്ടിട്ടാണോ ഇവിടെ കൊണ്ടുവന്നു വിതരണം ചെയ്തത്?’ എന്നു ചോദിച്ചു കൊണ്ടായിരുന്നു അദ്ദേഹം ദേഷ്യപ്പെട്ടത്. സ്വാഭാവികമായും ചെയ്തുവരുന്ന ജോലിയാണ് ഇതെന്ന ഉദ്യോഗസ്ഥന്‍ മറുപടി പറയുകയും ചെയ്തു. ഒടുവില്‍ ഇളയരാജയുടെ കാല്‍തൊട്ട് ഇയാള്‍ ക്ഷമ ചോദിക്കുകയായിരുന്നു. എസ്.പി ബാലസുബ്രഹ്മണ്യം, യേശുദാസ്, മനോ തുടങ്ങിയ ഗായകരെല്ലാം എത്തിയ പരിപാടിയായിരുന്നു ഇളയരാജയുടെ 75-ാം ജന്മദിനാഘോഷം. പണം നല്‍കിയെത്തുന്ന കാണികള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ നല്ലതല്ലെന്നായിരുന്നു ഇളയരാജ ഇക്കാര്യത്തില്‍ പിന്നീട് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ ഇതോടകം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
https://youtu.be/N4SiKoUX7bk
Post Your Comments