Latest NewsMollywood

ഗാനഗന്ധര്‍വ്വന്‍ ലൊക്കേഷനില്‍ പിഷാരടിയെക്കാണാന്‍ അപ്രതീക്ഷിത അതിഥി എത്തിയപ്പോള്‍

ഡയാന സില്‍വസ്റ്ററിനൊപ്പമുള്ള ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഗാനഗന്ധര്‍വന്‍ തുടങ്ങിയത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. മമ്മൂട്ടിയുടെ സിനിമയുടെ പൂജ ചടങ്ങിനായി മോഹന്‍ലാലും എത്തിയിരുന്നു. പൂജ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഹരിനായരും പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

ഗാനമേള ഗായകനായാണ് മമ്മൂട്ടി എത്തുന്നത്. മുടിനീട്ടി വളര്‍ത്തി ജുബ്ബയുമൊക്കെ അണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രവും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം വൈറലായി മാറിയിരുന്നു. സിനിമയുടെ ലൊക്കേഷനിലേക്കെത്തിയ വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് പിഷാരടി ഇപ്പോള്‍. ഡയാന സില്‍വസ്റ്ററിനൊപ്പമുള്ള ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്.

https://www.facebook.com/RameshPisharodyofficial/photos/a.1406118742976639/2296841910570980/?type=3&theater

shortlink

Post Your Comments


Back to top button