BollywoodLatest News

ആറ് മാസം ഗര്‍ഭിണിയായിട്ടും ഫിറ്റ്‌നസ് മുടക്കാതെ നടി; ചിത്രങ്ങള്‍ വൈറല്‍

യോഗ ചെയ്താണ് താരം തന്റെ ആരോഗ്യം നിലനിര്‍ത്തുന്നത്

മദ്രാസ്സിപ്പട്ടണത്തിലെ പൂച്ചക്കണ്ണുള്ള സുന്ദരിയെ അത്ര പെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഈ സിനിമയിലൂടെ തമിഴ് സിനിമാ ആരാധകര്‍ക്കൊപ്പം മലയാളി പ്രേക്ഷകരെയും കയ്യിലെടുത്ത നടിയാണ് എമി. ഇപ്പോള്‍ എമിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രമാണ് ഇപ്പോള്‍ സംസാര വിഷയം. ഒരു ഫിറ്റ്നസ് ഉപകരണത്തിന് പിന്നില്‍ നിറവയറുമായി നില്‍ക്കുന്ന താരമാണ് ചിത്രത്തില്‍. ഈ ചിത്രം ഇത്രയ്ക്ക് വൈറലാകാന്‍ കാരണം മറ്റൊന്നുമല്ല…, ആറ് മാസം പൂര്‍ണ ഗര്‍ഭിണിയാണ് താരം. ഈ അവസ്ഥയിലും തന്റെ ഫിറ്റ്നസ് ദിനചര്യ എമി മുടക്കുന്നില്ല. യോഗ ചെയ്താണ് താരം തന്റെ ആരോഗ്യം നിലനിര്‍ത്തുന്നത്.

https://www.instagram.com/p/ByP_JX4J30b/

ബിസിനസ്സുകാരനായ ബോയ്ഫ്രണ്ട് ജോര്‍ജും എമിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഇവരുടെ വിവാഹ തിയതി പ്രഖ്യാപിച്ചിട്ടില്ല. അപ്പോഴാണ് ഇരുവര്‍ക്കുമായി കുഞ്ഞതിഥി വിരുന്നു വരുന്ന വിവരം എമി സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്. മദ്രാസ്സിപട്ടണത്തില്‍ തുടങ്ങി എന്തിരന്‍ രണ്ടാം ഭാഗം 2.0 യില്‍ എത്തി നില്‍ക്കുന്നു എമിയുടെ ചിത്രങ്ങള്‍. ഇടയ്ക്ക് തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും ഈ ബ്രിട്ടീഷ് സുന്ദരി വേഷമിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button