BollywoodLatest News

എന്റെ മുടി കൊഴിഞ്ഞുപോകുന്നത് ഞാന്‍ നോക്കിക്കൊണ്ടിരുന്നു; ശരീരത്തില്‍ പലയിടത്തും സ്റ്റിറോയിഡ് അടിഞ്ഞു കിടക്കാന്‍ തുടങ്ങി; മുന്‍ വിശ്വ സുന്ദരി പറയുന്നു

ബംഗാളി ചിത്രം നിര്‍ബാക്കിന്റെ സെറ്റില്‍ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്

തന്റെ ജീവിതത്തിലെ ഇരുട്ട് നിറഞ്ഞ രണ്ട് വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് മുന്‍ വിശ്വ സുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്‍. ബംഗാളി ചിത്രം നിര്‍ബാക്കിന്റെ സെറ്റില്‍ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. വൃക്കഗ്രന്ഥികള്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.

‘ഇതിന്റെ അടുത്ത തലത്തില്‍ അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുമായിരുന്നു. ജീവിതകാലം മുഴുവന്‍ സ്റ്റിറോയിഡുകളെ ആശ്രയിക്കണം എന്ന അവസ്ഥയിലായി. ദിവസവും എട്ട് മണിക്കൂര്‍ ഇടവിട്ട് ഹൈഡ്രോകോര്‍ട്ടിസണ്‍ എന്ന സ്റ്റിറോയിഡ് എടുക്കണം’, എന്റെ മുടി കൊഴിഞ്ഞുപോകുന്നത് ഞാന്‍ എന്നും നോക്കിക്കൊണ്ടിരുന്നു. ശരീരത്തില്‍ പലയിടത്തും സ്റ്റിറോയിഡ് അടിഞ്ഞു കിടക്കാന്‍ തുടങ്ങി. തീരെ വയ്യാതെയായി. അപ്പോള്‍ ഞാനൊരു സിംഗിള്‍ മദര്‍ ആണ്. എന്റെ കുട്ടികള്‍ക്ക് അവരുടെ പല ആവശ്യങ്ങള്‍ക്കും ഞാന്‍ വേണമായിരുന്നു. ചുറ്റിനുമുള്ള കാര്യങ്ങളെ ഓര്‍ത്ത് എനിക്ക് ഭ്രാന്ത് പിടിക്കാന്‍ തുടങ്ങി. ദിവസവും 60 മില്ലിഗ്രാം സ്റ്റിറോയിഡ് പതിവായിരുന്നു. ടെലിവിഷന്‍ ഷോയോ മറ്റോ ചെയ്യുന്ന ദിവസങ്ങളില്‍ 100ഗ്രാം വരെ അത് ഉയര്‍ത്താറുണ്ട്.

എന്നാല്‍ ഈ അവസ്ഥയെ മറികടന്നില്ലെങ്കില്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ലോകം അറിയാതെ പോകും എന്ന ചിന്തയാണ് ധൈര്യമായത്. അന്ന് രാത്രി ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് തുടങ്ങി. എന്നെക്കുറിച്ച് മറ്റുള്ളവരോട് പറയാനാണ് ആ പേജ് തുടങ്ങിയത്. ഇന്നും ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ആരെയും ഫോളോ ചെയ്യുന്നില്ല. കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ല. ഒരു രോഗിയായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലായിരുന്നു. മുടി കൊഴിയുന്നതും മുഖത്തെ പേശികളും തൊലിയും ചുക്കിച്ചുളിയുന്നതും നിങ്ങളെ ബാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരഭാരം കൂടുമെന്ന് അവര്‍ എന്നോട് പറഞ്ഞു. പക്ഷെ അതൊക്കെ കേട്ടിട്ടും പിന്നോട്ട് പോകാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പോകുന്നിടത്തോളം തുടരാന്‍ തന്നെ ഞാന്‍ ഉറപ്പിച്ചു. ഒടുവില്‍ അബുദാബിയില്‍ നടത്തിയ പരിശോധനയില്‍ എന്റെ ശരീരം വീണ്ടും കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിച്ച് തുടങ്ങി എന്ന് കണ്ടെത്തി. അതോടെ ജീവിതത്തില്‍ സ്‌നതോഷം വീണ്ടും വ്ന്നുവെന്നും സുസ്മിത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button