ഹെയര്‍സ്‌റ്റൈലിസ്റ്റിന്റെ സഹോദരിയുടെ വിവാഹത്തില്‍ ഷാറൂഖ് ഖാന്‍; വീഡിയോ വൈറല്‍

കഴിഞ്ഞ മാസമായിരുന്നു വിവാഹം

സിനിമ രംഗത്തുള്ളവരോടു മാത്രമല്ല തനിക്കൊപ്പം ജോലി ചെയ്യുന്ന എല്ലാവരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്‍. എല്ലാവരോടും സൗഹൃദത്തില്‍ പെരുമാറുന്ന താരം ആരാധകര്‍ക്ക് പ്രിയങ്കരനാണ്. ഈയടുത്ത് ഷാറൂഖ് തന്റെ ഹെയര്‍സ്‌റ്റൈലിസ്റ്റിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

കഴിഞ്ഞ മാസമായിരുന്നു വിവാഹം. വിവാഹ വേദിയിലേക്ക് ഷാറൂഖ് എത്തുന്നതിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഷാറൂഖ് വേദിയിലേക്കെത്തുമ്‌ബോള്‍ അതിഥികള്‍ ആവേശത്തിലാകുന്നതും വിഡിയോയില്‍ കാണാം. വരനെയും വധുവിനേയും നേരില്‍ കണ്ട് അഭിനന്ദിച്ചശേഷം അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷമാണ് താരം മടങ്ങിയത്.

Share
Leave a Comment