Coming SoonLatest NewsMollywood

കറുത്തു പോയോ എന്ന് ആരാധിക; ഒടുക്കത്തെ വെയിലല്ലേയെന്ന് പൃഥ്വിരാജ്; എന്നാലെന്താ ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ എന്ന് കമന്റ്

ബിനിത എന്ന പെണ്‍കുട്ടിയാണ് പൃഥ്വിയുടെ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്

മലയാള സിനിമയിലെ യങ് സൂപ്പര്‍സ്റ്റാറുകള്‍ക്കിടയില്‍ മുന്‍പന്തിയിലാണ് പൃഥ്വിരാജ്. സംവിധായക വേഷത്തിലുള്ള ചിത്രങ്ങള്‍ ഇടയ്ക്കൊക്കെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരം ഒരു ചിത്രം പങ്കുവച്ചപ്പോള്‍ ഒരു ആരാധികയുടെ കമന്റും അതിന് പൃഥ്വിരാജ് നല്‍കിയ രസകരമായ മറുപടിയും ഇന്‍സ്റ്റഗ്രാമില്‍ ചിരിയുണര്‍ത്തുകയാണ്. ബിനിത എന്ന പെണ്‍കുട്ടിയാണ് പൃഥ്വിയുടെ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. ‘കറുത്തു പോയോ’ എന്നായിരുന്നു ബിനിതയുടെ കമന്റ്. ഇതിന് മറുപടിയായി ‘ഒടുക്കത്തെ വെയിലല്ലേ’ എന്ന് പൃഥ്വിയുടെ മറുകമന്റ്. ‘എന്നാലെന്താ ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ’ എന്ന് മറ്റ് ആരാധകര്‍ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/ByPAj0ugjjb/

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് പൃഥ്വിരാജ്. ഈ ചിത്രത്തിലൂടെ തമിഴ് നടന്‍ പ്രസന്ന മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോണ്‍ സെബാസ്റ്റ്യന്‍ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു.

ചിത്രത്തെ കുറിച്ച് ഫെയ്സ്ബുക്കിലൂടെ പൃഥ്വിരാജ് തന്നെയായിരുന്നു നേരത്തേ പ്രഖ്യാപനം നടത്തിയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്‌ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറ്റൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്സ് ഡേയെന്ന് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button