
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന തൊട്ടപ്പനിലെ ട്രെയ്ലര്‍ പുറത്ത്. വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തൊട്ടപ്പന്‍. ചിത്രത്തില്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് പറയുന്നത്. വിനായകന്റെ മികച്ച പ്രകടനമാണ് ട്രെയ്ലറില്‍ കാണുന്നത്. ജൂണ്‍ അഞ്ചിനാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.
മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ വിനായകന്റെ കഥാപാത്രമായ അസ്താക്കും മകളും തമ്മിലുള്ള ബന്ധമാണ് വരച്ചുവെക്കുന്നത്. കിസ്മത്ത് സംവിധാനം ചെയ്ത ഷാനവാസ് ബാവക്കുട്ടിയാണ് തൊട്ടപ്പന്‍ ഒരുക്കുന്നത്. പുതുമുഖനടി പ്രിയംവദയാണ് മകളുടെ വേഷത്തില്‍ എത്തുന്നത്. കൂടാതെ റോഷന്‍ മാത്യുവും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ട്രെയ്ലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
Post Your Comments