വന്‍ വിജയമായ ഹൊറര്‍ ചിത്രമാണ് കാഞ്ചന. ചിത്രത്തിന്റെ ബോളിവുഡ് റീമേയ്ക്ക് ലക്ഷ്മി ബോംബ് എന്ന പ്രോജക്ട് വീണ്ടും ഏറ്റെടുത്ത് സംവിധായകൻ ലോറന്‍സ്. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും പിന്മാറുന്നതായി ലോറന്‍സ് അറിയിച്ചിരുന്നു. ഇപ്പോഴിതാ നായകനായ അക്ഷയ് കുമാർ ഇടപെട്ട് ലോറന്‍സുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും റിപ്പോര്‍ട്ട്.
‘സംവിധായകനായി ലക്ഷ്മി ബോംബ് എന്ന ചിത്രത്തിലേക്ക് തിരികെ പ്രവേശിച്ചുവെന്ന് അറിയിക്കുന്നു. എന്നെ മനസ്സിലാക്കിയതിനും പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിനും അക്ഷയ്കുമാര്‍ സാറിന് ഒരുപാടു നന്ദി… നിര്‍മാതാവ് ഷാബിന ഖാനിനും.. എനിക്ക് തന്ന ബഹുമാനത്തിന് രണ്ടുപേര്‍ക്കും നന്ദിയുണ്ട്. അക്ഷയ്സാറിനൊപ്പം ഈ സിനിമയുടെ ഭാഗമാകാന്‍ എനിക്ക് സന്തോഷമേയുള്ളൂ.’–ലോറൻസ് പറഞ്ഞു
Post Your Comments