
നായികയായും സഹതാരമായും തിളങ്ങിയ നടിയാണ് പൂര്‍ണ്ണിമ. നടന് ഇന്ദ്രജിത്തിനെ വിവാഹം ചെയ്തത്തിനു ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം വൈറസ് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും മാറി നിന്നതെന്ന് തുറന്നു പറയുകയാണ് പൂര്‍ണ്ണിമ
”കുടുംബപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്രയും വർഷം സിനിമ ചെയ്യാതിരുന്നത്. അത്തരം വ്യക്തിപരമായ ബുദ്ധിമുട്ടിനിടയിൽ ചെയ്യേണ്ട ഒന്നല്ല സിനിമ. ആ സമയത്ത് ഞാൻ സിനിമ ചെയ്തിരുന്നെങ്കിൽ അതു നന്നാവുകയുമില്ലായിരുന്നു.” മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നു. എന്റെ കുടുംബം സിനിമ കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ്. അതുകൊണ്ട് താന്‍ സിനിമയ്ക്ക് ഒപ്പം എന്നുമുണ്ടെന്നു പറഞ്ഞ പൂര്‍ണ്ണിമ വൈറസിലെ അഭിനയത്തെ തന്റെ തിരിച്ചുവരവെന്നു വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments